എച്ച് 1 ബി വിസ: പങ്കാളികളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി ജനപ്രതിനിധികള്‍
വാഷിങ്ടണ്‍: എച്ച് 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമ നിര്‍മാണത്തിനൊരുങ്ങി യു.എസിലെ ജനപ്രതിനിധികള്‍. കാലിഫോര്‍ണിയയിലെ രണ്ട് സാമാജികര്‍ ഇതിനായുള്ള നിയമം പ്രതിനിധി സഭയില്‍ സമര്‍പ്പിച്ചു. നിയമം പാസാകുകയാണെങ്കില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തൊഴില്‍ അന്വേഷകര്‍ക്ക് വന്‍ നേട്ടമാകും. എച്ച് 4 ബി വിസ ഉടമകളുടെ ജീവിതപങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിരോധിക്കാന്‍ യു.എസ് ഭരണകൂടം നടപടികള്‍ ആരംഭിച്ചിരുന്നു. പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യുന്നതിനോ ബിസിനസ് ആരംഭിക്കുന്നതിനോ അനുവദിക്കുന്ന എച്ച്4 വിസ (എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് ) റദ്ദാക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.
ആയിരക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളെ ആശങ്കയിലാക്കുന്ന തീരുമാനമാണിത്. സാങ്കേതിക മേഖലാ രംഗത്തെ വിദഗ്ധ തൊലാളികളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അവതരിപ്പിച്ച പദ്ധതിയായിരുന്നു എച്ച് 4 വിസ അവതരിപ്പിച്ചത്. 2017ല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം എച്ച് 1 ബി വിസക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരുന്നു. ഏകദേശം 70 ശതമാനം എച്ച് 1 ബി വിസയും നേടുന്നത് ഇന്ത്യക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."