ധര്‍മടം ബാങ്കില്‍ വ്യാജ നിയമനം: ബി.ജെ.പി
കണ്ണൂര്‍: ധര്‍മടം സഹകരണ ബാങ്കിലെ ധനാപഹരണത്തിനും വ്യാജ നിയമനത്തിനുമെതിരെ നടപടി എടുത്തില്ലെങ്കില്‍ ബാങ്കിനു മുന്നില്‍ പ്രത്യക്ഷസമരം സംഘടിപ്പിക്കുമെന്നു ബി.ജെ.പി. നൂറുകോടിയോളം മൂലധനമുള്ള ബാങ്കില്‍ 40 ലക്ഷത്തിലേറെ രൂപയുടെ ധനാപഹരണം നടന്നിട്ടുണ്ടെന്നാണ് ആരോപണം. സി.പി.എം ധര്‍മടം ലോക്കല്‍ സെക്രട്ടറി എന്‍.വി രവിയുടെ മരുമകന്‍ എന്‍.വി സന്തോഷിന്റെ പേരിലാണു വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയതെന്നു ബി.ജെ.പി ജില്ലാസെക്രട്ടറി എന്‍. ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സന്തോഷിന്റെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അദ്ദേഹം ഹാജരാക്കി. സഹകരണവകുപ്പിന്റെ ഉന്നതതല അന്വേഷണം ഭരണത്തിന്റെ സ്വാധീനത്തില്‍ തടയാന്‍ ശ്രമിക്കുകയാണു സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളുമെന്നും അദ്ദേഹം ആരോപിച്ചു. നേതാക്കളായ പി.ആര്‍ രാജന്‍, ഇ.വി അഭിലാഷ് എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."