രാജ്യത്ത് ആദ്യ രോഗം കേരളത്തില്‍: ആദ്യമായി കൊവിഡ് പ്രോട്ടോക്കോള്‍ ഉണ്ടാക്കി, മഹാമാരിയില്‍ മരണനിരക്കു കുറച്ചു
തിരുവനന്തപുരം: രാജ്യത്ത് ആദ്യ കൊവിഡ് രോഗം കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍. ആദ്യമായി കൊവിഡിന് പ്രോട്ടോകോള്‍ ഉണ്ടാക്കിയതും കേരളമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഓണക്കാലത്ത് ചെറിയ ഇളവുകളേ നല്‍കിയിട്ടുള്ളൂ. അധികം ഇളവുകള്‍ നല്‍കിയിട്ടില്ല. ശക്തമായ നായന്ത്രണം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു പ്രചരണം വാസ്തവവിരുദ്ധമാണെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായി പിണറായി വിജയന് പറഞ്ഞു.
പ്രതിരോധ സംവിധാനത്തെ അട്ടിമറിക്കാന്‍ ചിലര്‍ രംഗത്തിറങ്ങി എന്നത് സത്യമാണ്. പ്രതിപക്ഷം അനാവശ്യ അരാചക സമരങ്ങളാണ് നടത്തിയത്. പ്രതിരോധമൊന്നും കൊവിഡിനുവേണ്ടെന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിനും പാര്‍ട്ടി ണികള്‍ക്കും അവര്‍ നല്‍കിയത്.
ശാസ്ത്രീയ സമീപനത്തിലൂടെയാണ് കേരളം ഈ മഹാമാരിയെ നേരിട്ടത്. അതിന്റെ ഫലമാണ് മെച്ചപ്പെട്ട രീതിയിലുള്ള കുറഞ്ഞ മരണനിരക്ക്. മെയ് മാസത്തില്‍ മരണനിരക്ക് 0.77 ശതമാനമായിരുന്നു. ജൂണില്‍ 0.45 ആയി കുറഞ്ഞു. ആഗസ്റ്റില്‍ 0.4ആയി. സെപ്തംബറില്‍ 0.38 ആയി. ഒക്ടോബറില്‍ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നു.
ഇതുകൊണ്ടൊക്കെയാണ് കേരളത്തിന്റെ ആരോഗ്യമേഖല അന്തര്‍ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടത്. അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."