ദേഹാസ്വാസ്ഥ്യം നാടകമോ? ആശുപത്രി വിട്ട് ശിവശങ്കര്‍; പ്രതീക്ഷിച്ചതു സംഭവിച്ചു, വെള്ളിയാഴ്ചവരേ ആശ്വാസം, അറസ്റ്റുണ്ടാവില്ല
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യമാണെങ്കിലും അല്ലെങ്കിലും മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. കസ്റ്റംസ് വെള്ളിയാഴ്ച അറസ്റ്റിനെത്തിയത് ശനിയാഴ്ചയും ഞായറാഴ്ചയും അഴിക്കുള്ളിലാക്കാന്‍. കോടതി അവധിയായതിനാല്‍ തിങ്കളാഴ്ചവരേ ജാമ്യം കിട്ടില്ല. ഇതു തടയാന്‍ തന്നെയായിരുന്നു ദേഹാസ്വാസ്ഥ്യമെന്നു വേണമെങ്കില്‍ സംശയിക്കാം.
ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ട അദ്ദേഹത്തിന് ആശുപത്രിയില്‍ തുടര്‍ന്നു തന്നെ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ എത്താനായി. കസ്റ്റംസ് കേസില്‍ വെള്ളിയാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നു. ശിവശങ്കറിന് താത്കാലിക ആശ്വാസമായി.
ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി വിട്ടത്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്ന് ശിവശങ്കര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറുപടി നല്കാന് സമയം വേണമെന്ന് കസ്റ്റംസും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ശിവശങ്കരന് സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയക്കളിയിലെ ഇരയാണ് താനെന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം വെള്ളിയാഴ്ചവരേ അറസ്റ്റ് തടയുന്ന നിലയിലേക്കും കോടതിയെ കൊണ്ടെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."