ചരിത്രമായി ഖത്തര്‍ പ്രധാനമന്ത്രി സഊദിയില്‍; ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ അറബ് ലോകം
റിയാദ്: അറബ് ഉച്ചകോടികള്‍ മക്കയില്‍ നടക്കുമ്പോള്‍ ലോക ശ്രദ്ധ കൂടുതല്‍ തിരിയുന്നത് ഖത്തറിന്റെ സാന്നിധ്യത്തിലേക്ക്. 2017 ജൂണില്‍ സഊദിയടക്കമുള്ള നാല് അറബ് രാജ്യങ്ങള്‍ കൊണ്ടു വന്ന ശക്തമായ ഉപരോധം നില നില്‍ക്കെ ഖത്തറിലെ ഉന്നത പ്രതിനിധിയുടെ സാന്നിധ്യമാണ് പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നത്.
സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു മക്ക ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ഥാനിയാണ് മക്കയില്‍ എത്തിയത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ സ്വീകരിച്ചു. .
ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി പ്രധാനമന്ത്രി എത്തിയത് തന്നെ ഉപരോധത്തില്‍ അയവ് വരാന്‍ സാധ്യതയുണ്ടെന്നാണു നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്നലെ വൈകീട്ടോടെയാണ് ഖത്തര്‍ പ്രധാനമന്ത്രി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അബ്ദുല്ല ആലം, ജിദ്ദ മേയര്‍ സ്വാലിഹ് അല്‍തുര്‍ക്കി, മക്ക പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ ഈദ് അല്‍ഉതൈബി, മക്ക പ്രവിശ്യ റോയല്‍ പ്രോട്ടോകോള്‍ ഓഫീസ് മേധാവി അഹ്മദ് ബിന്‍ ദാഫിര്‍ എന്നിവര്‍ ചേര്‍ന്ന് ഖത്തര്‍ മക്കയില്‍ നടക്കുന്ന മൂന്നു ഉച്ചകോടികളിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുക്കുന്നതിന് ഭരണാധികാരികള്‍ തീരുമാനിക്കുകയായിരുന്നെന്ന് ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് ലുലുവ അല്‍ഖാതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."