ഇഫ്ത്താര്‍ സംഗമവും റമദാന്‍ പ്രഭാഷണവും നടത്തി
ഒമാന്‍ സൊഹാര്‍ സുന്നി സെന്റെറിന്റെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമവും റമദാന്‍ പ്രഭാഷണവും നടത്തി. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തി. സൊഹാര്‍ സുന്നി സെന്റെറിന്റെ മുഖ്യ കാര്യദര്‍ശി ശിഹാബ് ഫൈസി വയനാടിന്റെ അദ്ധ്യക്ഷതയില്‍ മസ്‌ക്കത്ത് റൈഞ്ച് വര്‍ക്കിംഗ് പ്രസിഡണ്ട് സയ്യിദ് ത്വാഹാ ജിഫ്രി തങ്ങള്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. മുജീബ് പന്നിയൂര്‍ ഖിറാഅത്തും സൊഹാര്‍ KMCC പ്രസിഡണ്ട് ടി സി ജാഫര്‍, ഹസ്സന്‍ ബാവ ദാരിമി എന്നിവര്‍ സംസാരിച്ചു.
മുനീര്‍ ഹുദവിയെ സുന്നി സെന്റര്‍ ട്രഷറര്‍ മുനീര്‍ വയനാട് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. സൊഹാര്‍ നുസ്രത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ 'വിദ്യാര്‍ത്ഥികളായ സാനിയ റഷീദ് , സജഫാത്വിമ , അമാന സത്താര്‍ എന്നിവര്‍ക്ക് റഈസ് ഇരിക്കൂര്‍, ഹനീഫ കാസറഗോഡ്, ഹാരിസ് ദാരിമി കണ്ണൂര്‍ എന്നിവര്‍ മൊമെന്റൊ നല്‍കി. സുന്നി സെന്റര്‍ നേതാക്കളായ ഹകീം, മുസ്ഥഫ സൈ ഹൂത്ത്, ആലിക്കുട്ടി വാണിമേല്‍, അബ്ദുല്‍ ജബ്ബാര്‍ സദഫ് , സാദത്ത് കാലിക്കറ്റ് എന്നിവര്‍ സംബന്ധച്ചു. സൊഹാര്‍ സുന്നി സെന്റെര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ തളിപ്പറമ്പ സ്വാഗതവും ജോ; സിക്രട്ടറി അബ്ദുല്‍ ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."