സ്‌കൂളുകള്‍ തുറക്കും മുമ്പ് പാഠ പുസ്തകങ്ങള്‍ റെഡി
തിരുവനന്തപുരം: ഒരവധിക്കാലത്തിനുശേഷം പുതിയ അധ്യയനവര്‍ഷത്തിലേക്ക് സ്‌കൂളുകള്‍ തുറക്കുന്നതോടൊപ്പം തന്നെ പാഠ പുസ്തകങ്ങളും തയ്യാറായി. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളാണ് വിതരണത്തിന് തയാറായത്.
മൂന്നേകാല്‍ കോടിയിലധികം പുസ്തകങ്ങളാണ് സ്‌കൂള്‍ തുറക്കുമ്പോള്‍ വിതരണം ചെയ്യേണ്ടത്. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാത്രമാണ് മാറ്റം ഉള്ളത്.
പുതിയ വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് പൂര്‍ത്തിയാക്കിയത്.
97 ശതമാനം പുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിച്ചതായും രണ്ടാംഘട്ട പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. കാക്കനാട് കെബിപിഎസ് പ്രസിലാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്.
മെയില്‍ തന്നെ അവധിക്കാല ക്ലാസ് ആരംഭിച്ചതോടെ പത്താം ക്ലാസുകാര്‍ക്ക് പുസ്തകങ്ങള്‍ ലഭിച്ചു. മറ്റ് ക്ലാസുകള്‍ക്ക് സ്‌കൂള്‍ തുറന്നാല്‍ ഉടന്‍തന്നെ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം അവസാനഘട്ടത്തിലാണ്. 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു.
കടലാസ് കരാര്‍ ഏറ്റെടുക്കാന്‍ താമസം വന്നതിനാല്‍ ഇത്തവണ ഡിസംബറിലാണ് കെബപിഎസില്‍ പ്രിന്റിംഗ് തുടങ്ങിയത്.
വലിപ്പം കൂടിയ ഏഴ് ലക്ഷം പുസ്തകങ്ങളില്‍ കുറച്ചെണ്ണത്തിന്റെ ബൈന്റിംഗ് മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളാണ് ആദ്യം വിതരണം ചെയ്യുക. പിന്നീട് സ്വകാര്യ സ്‌കൂളുകളിലേക്കുള്ളതും നല്‍കും. നവംബറില്‍ സ്‌കൂളുകളില്‍നിന്ന് ശേഖരിച്ച കണക്കു പ്രകാരമാണ് പുസ്തകങ്ങള്‍ അച്ചടിച്ചത്. അതത് ഉപജില്ലകളില്‍ വിതരണം ചെയ്ത് ബാക്കി വരുന്നവ മടക്കി നല്‍കാനും ആവശ്യക്കാര്‍ക്ക് കൈമാറാനുമൊക്കെ സ്‌കൂള്‍ തുറന്ന ശേഷം സൗകര്യമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."