ആദിവാസി കോളനിയിലെ ആക്രമണം; പ്രതികള്‍ റിമാന്‍ഡില്‍
മാനന്തവാടി: വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ മദ്യപിച്ചെത്തി അതിക്രമം കാട്ടിയ സംഭവത്തിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പടിഞ്ഞാറത്തറ സ്വദേശികളായ കാപ്പികുളം നരിക്കുന്നേല്‍ രാമന്‍ എന്ന അനില്‍ കുമാര്‍ (32), തെങ്ങുമുണ്ട കൈപ്രവന്‍ നാസര്‍ (34) എന്നിവരെയാണ് കല്‍പ്പറ്റ അഡ്‌ഹോക്ക് കോടതി റിമാന്‍ഡ് ചെയ്തത്.
പ്രതികള്‍ക്കെതിരെ യുവതികള്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. മദ്യപിച്ചെത്തിയ പ്രതികള്‍ യുവതികള്‍ ഭര്‍ത്താക്കന്‍മാരൊടൊപ്പം താമസിക്കുന്ന വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് അതിക്രമിച്ച് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും കുടുംബത്തിന് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തുവെന്നാണ് കേസ്. ഈ മാസം 17ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കോളനിയോട് ചേര്‍ന്ന ഭൂമിയില്‍ ഇഞ്ചി കൃഷി നടത്തുകയും തൊട്ടടുത്ത വീട്ടില്‍ താമസിക്കുകയും ചെയ്തിരുന്ന പ്രതികള്‍ രാത്രിയില്‍ യുവതികളുടെ ഭര്‍ത്താക്കന്‍മാരൊടൊപ്പം ചേര്‍ന്ന് മദ്യപിക്കുകയും കോളനിയിലെത്തി ബഹളം ഉണ്ടാക്കുകയുമായിരുന്നു.
ഇത് സംബന്ധിച്ച് രാവിലെ തന്നെ വെള്ളമുണ്ട സ്റ്റേഷനിലെത്തി യുവതികള്‍ പരാതി പറഞ്ഞിരുന്നുവെങ്കിലും പൊലിസ് ഗൗരവമായി എടുത്തിരുന്നില്ല. കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ വീണ്ടും പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ കോളനിയിലെത്തി അന്വേഷണം നടത്തിയിരുന്നു. ഭര്‍ത്താക്കന്‍മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം തങ്ങള ബലാത്സംഘം ചെയ്തുവെന്ന് യുവതികള്‍ രേഖാമൂലം പരാതി നല്‍കിയതോാടെയാണ് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയതും പ്രതികളെ പിടികൂടുകയും യുവതികളുടെ മൊഴി എടുക്കുകയും വൈദ്യ പരിശോധനക്ക് വിധേയമാക്കുയും ചെയ്തത്. എന്നാന്‍ പീഡനം നടന്നുവെന്നതിന് യാതൊരു തെളിവും ലഭിച്ചില്ല. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം യുവതികളുടേയും വാര്‍ഡ് മെമ്പറുടേയും രഹസ്യമൊഴി ബത്തേരി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്.
ഈ മൊഴികള്‍ പട്ടികവര്‍ഗ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടെ ചുമതലയുള്ള കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി ലഭിച്ച നിര്‍ദേശപ്രകാരമാണ് പ്രതികളുടെ മേല്‍ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. എസ്.എം.എസ്.ഡി. വൈ.എസ്.പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. യുവതികളുടെ പരാതിയില്‍ കേസേടുക്കാന്‍ വൈകിയെന്ന ആരോപണത്തില്‍ വെള്ളമുണ്ട എസ്.ഐ എം.കെ ജോണിയെ കണ്ണൂര്‍ ഐ.ജി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."