HOME
DETAILS
MAL
19ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവണം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസയച്ചു
backup
September 12 2018 | 10:09 AM
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു. ഈ മാസം 19ന് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനമെടുത്തത്. വൈക്കം ഡി.വൈ.എസ്.പി അദ്ദേഹത്തെ ചോദ്യംചെയ്യും.
കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് റേഞ്ച് ഐ.ജി വിജയ് സാക്കറേ യോഗശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. മൊഴിയില്‍ വളരെ അധികം വൈരുദ്ധ്യങ്ങളുണ്ട്. കുറേ മുന്‍പ് നടന്ന സംഭവമായതിനാല്‍ തെളിവ് ശേഖരിക്കുന്നതിനു ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യത്തില്‍ കുറേയധികം ആക്ഷേപങ്ങളുണ്ടെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും ഐ.ജി വിജയ് സാക്കറേ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."