പത്രപ്രവര്‍ത്തകയുടെ മുന്നില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം: ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ പിടിയില്‍
റിയാദ്: വനിതാ മാധ്യമ പ്രവര്‍ത്തകയെ ആള്‍മാറാട്ടം നടത്തി കബളിപ്പിച്ച കേസില്‍ ഇന്ത്യക്കാരടക്കം മൂന്നു പേരെ സഊദി സുരക്ഷാ സേന പിടികൂടി.
ഗവണ്മെന്റ് ഉദ്യോഗസ്ഥയാണെന്നും തനിക്ക് ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നും വിലപിടിപ്പുള്ള അത്തറുകള്‍ ലഭിച്ചുവെന്നും അത് തനിക്ക് സമ്മാനാമായി നല്‍കുന്നുവെന്നും കാണിച്ചാണ് അത്തര്‍ കുപ്പികള്‍ മാധ്യമ പ്രവര്‍ത്തകക്ക് നല്‍കിയത്.
ഇവര്‍ ഇക്കാര്യം വീഡിയോ സഹിതം സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മൂന്നു പേരെ പിടികൂടിയത്. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്.
എണ്‍പതു ലക്ഷം ഡോളര്‍ വിലവരുന്ന അത്തറുകളാണെന്ന് അവകാശപ്പെട്ടാണ് സംഘം ഗള്‍ഫ് മാധ്യമപ്രവര്‍ത്തകക്ക് ഉപഹാരം സമ്മാനിച്ചത്. സഊദി പൗരന്‍ അബ്ദുല്ല സ്വാലിഹ് അല്‍മുതൈരി, ലെബനോന്‍ പൗരന്‍ നദീര്‍ നബീഹ് ഹാനി, മതീന്‍ അഹ്മദ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ മതീന്‍ അഹ്മമദ് ഇന്ത്യക്കാരനാണെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സംഘത്തിന്റെ പക്കല്‍ വിലകുറഞ്ഞ, ഗുണമേന്മയില്ലാത്ത അത്തര്‍ പെട്ടികള്‍ കണ്ടെത്തി. ഗള്‍ഫ് മാധ്യമപ്രവര്‍ത്തക സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പിംഗില്‍ പ്രത്യക്ഷപ്പെട്ടതിനു സമാനമായ അത്തര്‍ പെട്ടികളാണ് സംഘത്തിന്റെ പക്കല്‍ കണ്ടെത്തിയത്. തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചൂഷണം ചെയ്യുന്നതിനാണ് മാധ്യമപ്രവര്‍ത്തകക്ക് സംഘം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഹാരം കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."