HOME
DETAILS

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി: സ്റ്റേ നീക്കണമെന്ന ആവശ്യം തള്ളി

  
backup
October 20, 2020 | 6:52 AM

life-mission-case-cbi-highcourt-2020

കൊച്ചി: ലൈഫ്മിഷന്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സി.ബി.ഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. സി.ബി.ഐ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതിനു ശേഷമാവാം അന്തിമവാദമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷണന്‍ വ്യക്തമാക്കി. അന്വേഷണത്തിന് ഭാഗികമായി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് വ്യ്ക്തമാക്കി.

കോടതി ഉത്തരവ് പ്രകാരമുള്ള ഭാഗിക സ്‌റ്റേ അന്വേഷണത്തിനു തടസമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അപേക്ഷ നല്‍കിയത്. ലൈഫ് മിഷന്‍ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു മാസത്തെ ഭാഗിക സ്‌റ്റേയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഏര്‍പ്പെടുത്തിയത്. ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. ലൈഫ് മിഷനെതിരായ അന്വേഷണം സ്‌റ്റേ ചെയ്തതിനൊപ്പം നിര്‍മാണ കമ്പനിയായ യൂണിടാക്കിന് എതിരെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷനെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കിയതിലൂടെ കേസില്‍ മുന്നോട്ടുപോവാനാവുന്നില്ലെന്നാണ് ഹര്‍ജിയില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. എതിര്‍ സത്യവാങ്മൂലം തയാറായിട്ടില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ പബ്ലിസിറ്റിക്കായാണോ കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് കോടതി ആരാഞ്ഞു.

ലൈഫ് മിഷന്‍ ഇടപാടില്‍ വിദേശ സംഭാവനാ ചട്ടത്തിന്റെ (എഫ്.സി.ആര്‍.എ) ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ എഫ്.സി.ആര്‍.എ നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് അന്വേഷണം സ്‌റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ്. കേസില്‍ എഫ്.സി.ആര്‍.എ ബാധകമാവുമെന്നു സ്ഥാപിക്കാന്‍ സി.ബി.ഐയ്ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജികളില്‍ വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  4 days ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  4 days ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  4 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  4 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  4 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  4 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  4 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  4 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  4 days ago