HOME
DETAILS

പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

  
backup
October 20, 2020 | 8:30 AM

national-pm-narendra-modi-to-address-nation-at-6-pm-2020

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. എന്താണ് ജനങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. തണുപ്പുകാലവും വരാനിരിക്കുന്ന ഉത്സവങ്ങളും മുന്‍നിര്‍ത്തി രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളെ കുറിച്ചുമായിരിക്കും അദ്ദേഹം ജനങ്ങളോട് സംസാരിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍ 76 ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ 90,000നും മുകളില്‍ പ്രതിദിന നിരക്ക് ഉയര്‍ന്നിരുന്നു.

587 മരണമാണ് 24 മണിക്കൂറിനിടെയുണ്ടായത്. ആകെ മരണം 1,15,197 ആയി.

ആകെ രോഗബാധിതരുടെ എണ്ണം 75,97,064 ആയി. നിലവില്‍ ചികിത്സയിലുള്ളവര്‍ 7,48,538 ആണ്. 67,33,329 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 69,721 പേരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  11 minutes ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  21 minutes ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  an hour ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  an hour ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  an hour ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  2 hours ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  2 hours ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  2 hours ago