കെ.ടി. ജുനൈസിനു യാത്രയയപ്പ് നൽകി
ജിദ്ദ: ജിദ്ദയിൽ നിന്നുംജോലി ആവശ്യർത്ഥം ദുബായിലേക്ക് മാറി പോകുന്ന ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി. ഓർഗനൈസ് സെക്രട്ടറി കെ.ടി ജുനൈസിനു ജിദ്ദ മലപ്പുറം ജില്ല കെ എം സി സി യാത്രയയപ്പ് നൽകി. ജിദ്ദ സീസൺസ് റെസ്റ്ററെന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ 14 വർഷത്തെ ജയിൽ വാസത്തിൽ കിഡ്‌നി നഷ്ടപെട്ട തിരുരങ്ങാടി സ്വദേശിക്ക് മലപ്പുറം ജില്ല കെ എം സി സി ചെയര്മാന് ബാബു നഹ്ദി വീൽ ചെയർ നൽകി,
സെൻട്രൽ കമ്മറ്റി ഭാരവാഹികളായ നിസ്സാം മമ്പാട്, വി പി മുസ്തഫ, റസാക്ക് മാസ്റ്റർ, എ കെ ബാവ, ഹിസ്‌ഹാഖ് പൂണ്ടോളി,സി സി കരീം, ജില്ല കമ്മറ്റി ഭാരവാഹികളായ ഉനൈസ് തിരൂർ, ഇൽയാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്, അബ്ബാസ് വേങ്ങൂർ, അബ്ദുൽ ഗഫൂർ വടക്കാങ്ങര എന്നിവരും മണ്ഡലം പഞ്ചായത്തു ഭാരവാഹികളും സംസാരിച്ചു. നാസർ കാടാമ്പുഴ ഖിറാത്ത് നടത്തി, ജലാൽ തേഞ്ഞിപാലം സ്വഗതം പറഞ്ഞു വി.വി. അഷ്റഫ് നന്ദിപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."