HOME
DETAILS

മഹീന്ദ്ര ഥാര്‍ സൂപ്പര്‍ഹിറ്റ്; 18 ദിവസത്തിനുള്ളില്‍ ബുക്കിങ് 15000 കടന്നു

  
backup
October 20, 2020 | 10:32 AM

2020-mahindra-thar-garners-over-15000-bookings-in-18-days

ലുക്കിലും ഫീച്ചറിലും സമാനതകളില്ലാതെ എത്തിയ മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. 18 ദിവസത്തിനുള്ളില്‍ 15000 ത്തിലധികം ബുക്കിങുകള്‍ വാഹനം കരസ്ഥമാക്കിയതിനു പിന്നാലെയാണ് ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.

2020 മഹീന്ദ്ര ഥാര്‍ ഉപഭോക്താക്കളില്‍ 57 ശതമാനം പേരും ആദ്യമായി ഥാര്‍ വാങ്ങുന്ന ഉടമകളാണെന്നും ബുക്കിംഗില്‍ വലിയൊരു ഭാഗം ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കാണെന്നും പ്രാദേശിക യുവി സ്പെഷ്യലിസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് ബുക്കിങ്ങ് ഉണ്ടെങ്കിലും ട്രാന്‍സ്മിഷനില്‍ ഓട്ടോമാറ്റിക് മോഡലുകളോടാണ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയം.

1.11 കോടി രൂപയ്ക്കാണ് ഥാറിന്റെ ആദ്യ യൂണിറ്റ് ഡല്‍ഹി സ്വദേശി സ്വന്തമാക്കിയത്. തുടര്‍ന്ന് വില പ്രഖ്യാപിച്ചതിന് പിന്നാലെ ബുക്കിങ്ങില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു.

രണ്ടാം തലമുറ മോഡലിലൂടെ മഹീന്ദ്ര വിജയകരമായി പ്രീമിയം സവിശേഷതകളും ഒരു അപ്പ് മാര്‍ക്കറ്റ് ക്യാബിനും ഉള്‍പ്പെടുത്തി ഥാര്‍ ഒരു ലൈഫ്‌സ്‌റ്റൈല്‍ എസ്യുവിയായി മാറ്റി.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന പുതുതലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷംവരെയാണ് എക്‌സ്‌ഷോറും വില. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് സീരീസിലാണ് ഥാര്‍ എത്തുന്നത്. ഇത് എ.എക്‌സ് അഡ്വഞ്ചര്‍ മോഡലും എല്‍.എക്‌സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  2 months ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  2 months ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  2 months ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  2 months ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  2 months ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  2 months ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 months ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  2 months ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  2 months ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  2 months ago