HOME
DETAILS

അനധികൃത കുപ്പിവെള്ള കമ്പനികള്‍ പെരുകുന്നു; അധികൃതര്‍ക്ക് മൗനം

  
backup
May 13 2017 | 04:05 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa


ഒലവക്കോട്: ജില്ലയില്‍ വേനല്‍ കനത്തതോടെ അനധികൃത കുപ്പിവെള്ള കമ്പനികള്‍ പെരുകുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കുപ്പിവെള്ള വില്‍പന നടക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതരും ഇതുകണ്ടില്ലെന്നു നടിക്കുകയാണ്. ശുദ്ധീകരിക്കാത്തതും മോശം അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കുപ്പിവെള്ള കമ്പനികളാണ് നിലവില്‍ വിപണിയിലുള്ളതെന്നു പറയപ്പെടുന്നു. കുപ്പിവെള്ള വില്‍പന വഴി വന്‍ലാഭമാണ് ഈ മേഖലയിലുള്ളവര്‍ നേടുന്നത്.
ലൈസന്‍സുപോലും ഇല്ലാതെയാണ് ഭൂരിഭാഗവും വിപണിയില്‍ കുപ്പിവെളളം വില്‍ക്കുന്നത്. കത്തുന്ന വേനലിനെ മറയാക്കി ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനാണ് കുപ്പിവെള്ള മാഫിയകളുടെ ശ്രമം.
മതിയായ രീതിയില്‍ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശാസ്ത്രീയ പ്രക്രിയകള്‍ നടത്തേണ്ടതുമായ കാര്യങ്ങളൊന്നും ചെയ്യാതെയാണ് ഇത്തരക്കാര്‍ പൊതുവിപണിയില്‍ കുപ്പിവെള്ളം വില്‍ക്കുന്നത്.
ഏറ്റവും ലാഭകരമായതും കാര്യമായ മുതല്‍ മുടക്കില്ലാത്തതുമായ കച്ചവടമാണ് കുപ്പിവെള്ള വില്‍പന. പൊതുജനാരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ കുപ്പിവെള്ളമാണ് ഇപ്പോള്‍ വിപണിയിലധികവും. ഈ സാഹചര്യം ആദ്യം തിരിച്ചറിഞ്ഞത് റെയില്‍വേയാണ്. ഇതു കൊണ്ടുതന്നെ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പുറമേ നിന്നുള്ള കുപ്പിവെള്ള വില്‍പന നിരോധിക്കുകയും ചെയതത്.
കുപ്പിവെള്ളം ലിറ്ററൊന്നിന് 20 രൂപയാണ് ഈടാക്കിവരുന്നത്. ഇതില്‍ ബോട്ടിലിംഗും ജലലഭ്യതയും പരിസര ശുചിത്വവും ശുദ്ധീകരണ സംവിധാന കാര്യങ്ങളോ ഒന്നും ആര്‍ക്കും അറിയാത്ത സ്ഥിതിയാണ്. കുപ്പിവെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഒരു പരിശോധനയുമില്ല. ഉപയോഗിച്ചു കഴിഞ്ഞ ബോട്ടിലുകളാണ് ഇവര്‍ വീണ്ടും വെള്ളം നിറക്കാന്‍ ഉപയോഗിക്കുന്നത്. മോശം സാഹചര്യത്തിലും പരിസര ശുചിത്വമില്ലാതെയും ശുദ്ധീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാതൊരു പ്രതിബദ്ധതയുമില്ലാതെയാണ് മാലിന്യവെള്ളം കുപ്പികളിലാക്കി വില്‍ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago