HOME
DETAILS

ചികിത്സ കിട്ടാതെ മരിച്ച കൊവിഡ്  ബാധിതരല്ലാത്ത രോഗികളുടെ കണക്കും സര്‍ക്കാര്‍ പുറത്തുവിടണം-മുല്ലപ്പള്ളി

  
backup
October 20 2020 | 12:10 PM

mullapally-against-health-dpt

കാസര്‍കോട്: സംസ്ഥാനത്ത്  കൊവി ഡ്  ബാധിച്ച് മരിച്ചവരുടെ കണക്ക് ദിവസവും പുറത്തുവിടുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ചികിത്സ കിട്ടാതെ മരിച്ച കൊവി ഡ്  ബാധിതരല്ലാത്ത രോഗികളുടെ കണക്കും വെളിപ്പെടുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ഡി.സി.സി നേതൃയോഗത്തില്‍ സംബന്ധിക്കാൻ ഇന്ന്   രാവിലെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലെത്തിയ  മുല്ലപ്പള്ളി  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവി ഡ്  വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ കൊവി ഡ്  ബാധിതരല്ലാത്ത രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ജില്ലകളിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളെലാം  കൊവി ഡ്  ആശുപത്രിയാക്കിയതിനെ തുടർന്ന് മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് പോലും അടിയന്തിര ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഉടന്‍ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ പോലും അവഗണിക്കപ്പെടുന്നു. കൊവി ഡ്  ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതുപോലെ ഇതരരോഗികളുടെ ജീവനുകളും അനാസ്ഥ കാരണം നഷ്ടമാകുന്നത് ഗുരുതരമായ വിഷയമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
   കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലം വരെ ലോകത്തിന് മാതൃകയായിരുന്നു. ഇപ്പോഴത് സമ്പൂര്‍ണ്ണ പരാജയമാണ്. കൊവി ഡ്  വ്യാപനം തടയാന്‍ തുടക്കത്തില്‍ ആരോഗ്യവകുപ്പിന് സാധിച്ചിരുന്നു. ഇക്കാര്യം കോണ്‍ഗ്രസും അംഗീകരിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞതോടെ സ്ഥിതിക്ക് മ ാറ്റം വന്നിരിക്കുകയാണ്. കേരളം കൊവി ഡ് രോഗികളെ   കൊണ്ട് നിറഞ്ഞിരിക്കുകയാണ്.  രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഇതുകാരണം  മരണസംഖ്യ ഉയരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടം നിറഞ്ഞ സാഹചര്യം കേരളത്തിലേതാണ്. സര്‍ക്കാരിന്റെ കൊവി ഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം അട്ടിമറിക്കുന്നുവെന്ന ആരോപണം ദുരുപദിഷ്ടമാണ്. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കേസുകളില്‍പെട്ട് ആടിയുലയുന്ന സര്‍ക്കാരിനെ സംരക്ഷിച്ചുന ിര്‍ത്താന്‍ പെടാപാടുപെടുന്ന  തിരക്കിനിടയില്‍ മുഖ്യമന്ത്രിക്ക് കൊവി ഡ്  പ്രതിരോധത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞില്ല. അതിന്റെ ഫലമാണ് കേരളെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കൊവി ഡിനെതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന  നടപടികളുമായി യു.ഡി.എഫ് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കൊവി ഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കാളികളാണെന്ന് അദ്ദേഹം പറഞ്ഞു.
   സര്‍ക്കാരിനെതിരെയുള്ള സമരം പ്രതിപക്ഷം അവസാനിപ്പിച്ചതായുള്ള പ്രചരണം തെറ്റാണ്.പ്രത്യക്ഷ സമരത്തില്‍ നിന്ന് മാത്രമാണ് പിന്‍മാറിയത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി കൊവി ഡ്  മാനദണ്ഡപ്രകാരമുള്ള സമരങ്ങളുമായി യു.ഡി.എഫ് മുന്നോട്ടുപോകും. കൊവി ഡിന്റെ മറവില്‍ സര്‍ക്കാര്‍ തെറ്റായ നയങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കും. ബാര്‍ കോഴ വിവാദത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും  മുല്ലപ്പള്ളി കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago