എം.പി ഫണ്ട് ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് ഉടന്‍ വര്ധിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയുടെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്ര പദ്ധതി നിര്വഹണവകുപ്പ് മന്ത്രി സദാനന്ദഗൗഡ ഇക്കാര്യം അറിയിച്ചത്.
ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ ചെയര്‍മാനായിട്ടുള്ള എം.പി ഫണ്ട് വിനിയോഗം പരിശോധിക്കുന്ന ലോക്സഭാ കമ്മിറ്റി 10 കോടി രൂപയായി ഉയര്‍ത്തണമെന്ന് 2013ല്‍ ശുപാര്‍ശ ചെയ്തിരുന്നു. പിന്നീട് തമ്പിദുരൈ ചെയര്‍മാനായിട്ടുള്ള കമ്മിറ്റി 2015 ല്‍ എം.പി ഫണ്ട് 25 കോടി രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്കുകയുണ്ടായി. ഇപ്പോള്‍ 3950 കോടി രൂപയാണ് എം.പിമാരുടെ പ്രാദേശിക വികസനത്തിനുള്ള ബഡ്ജറ്റ് വിഹിതം. ഇത് അഞ്ചിരട്ടിയായി വര്‍ധിക്കുമ്പോള്‍ 19750 കോടി രൂപയായി ബജറ്റ് വിഹിതം വര്‍ധിപ്പിക്കേണ്ടി വരും. ഇത്രയും തുക കണ്ടെത്തുക എന്നതു പ്രയാസകരമായിരിക്കും എന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."