HOME
DETAILS

ഓസോണ്‍ ദിനത്തില്‍ ഓര്‍ക്കേണ്ടത്

  
backup
September 12 2018 | 18:09 PM

ozon-dinam

നമുക്കു ചെയ്യാം നമ്മളാലായത്

ഭൂമിക്കുമുകളില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ എന്ന മാരകരശ്മികളെ തടഞ്ഞു നിര്‍ത്തി പ്രതിരോധിക്കുന്ന രക്ഷാകവചമാണ് ഓസോണ്‍പാളി. ഇതിനെ ക്ഷയിപ്പിക്കുന്നതില്‍ പ്രധാന പങ്ക് ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളാണ്.
1987 സെപ്തംബര്‍16 നാണ് ഓസോണിനെ തകര്‍ക്കുന്ന വിഷവാതകങ്ങളെ നിയന്ത്രിക്കുന്ന ശ്രമങ്ങള്‍ ആവിഷ്‌കരിക്കുന്ന കരാറില്‍ വിവിധരാജ്യങ്ങള്‍ ഒപ്പുവച്ചത് ആചരിക്കാന്‍ 'യുനൈറ്റഡ് നേഷന്‍സ് എന്‍വയര്‍മെന്റ് പ്രോഗ്രാം എന്ന രാജ്യാന്തര സംഘടന തീരുമാനിച്ചത്.
സകല ജീവജാലങ്ങളുടെയും മാതാവായ ഭൂമിയെ സംരക്ഷിക്കേണ്ടണ്ടത് ഏതൊരാളുടേയും ചുമതലയാണല്ലോ. നമുക്കും ചെയ്യാം നമ്മളാലായത്. ഈ ദിനത്തിലും ശേഷവും ചില പ്രവര്‍ത്തനങ്ങള്‍.

ഓസോണ്‍ ദിനത്തില്‍
ഓര്‍ക്കേണ്ടത്

=ഓസോണിനെയും പരിസ്ഥിതിയേയും തകര്‍ക്കുന്ന അന്തരീക്ഷമാണല്ലോ എങ്ങും. അതുകൊണ്ടണ്ടു തന്നെ വിദ്യാലയങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല, ഓസോണ്‍ ദിനാചരണം. ഓസോണ്‍ നാശകാരികളെ അന്തരീക്ഷത്തില്‍ പകരുന്നത് തടയാന്‍ ഓസോണ്‍ സൗഹൃദ ഗൃഹോപകരണങ്ങളും മറ്റും ഉപയോഗിക്കാനുള്ള ബോധവല്‍കരണം നടത്തണം.
=റെഫ്രിജറേറ്ററുകള്‍, ശീതീകരിച്ച വാഹനങ്ങള്‍, സ്‌പ്രേയറുകള്‍, എയര്‍കണ്ടണ്ടീഷണറുകള്‍ തുടങ്ങിയവ ഓസോണിനെ തകര്‍ക്കുന്നവയാണ്. ഈ ബോധവല്‍കരണം അത്യാവശ്യമാണ്. ഓസോണ്‍ പരിരക്ഷ ഏതൊരാളിന്റെയും കടമയും ചുമതലയുമാണ് എന്ന ഉണര്‍ത്തലും വേണം.
=ഓസോണ്‍ പരിരക്ഷ- സൗഹൃദറാലി. പ്ലക്കാര്‍ഡുമേന്തി കാല്‍നടയായും സൈക്കിള്‍ റാലിയായും ഇത് നടത്താം. കവലകളിലെത്തുമ്പോള്‍ ഒരു ഹ്രസ്വപ്രസംഗവും നടത്താം. അങ്ങനെ നാടും നഗരവും ഉണരട്ടെ.
=പോസ്റ്റുകള്‍ അത്യാവശ്യമായി വേണ്ടണ്ട ഒരു ദിനമാണിത്. ഓസോണ്‍ തുളയിലൂടെ മാരകമായ രശ്മികള്‍ വന്ന് ഭൂമിയ്ക്കും ജന്തുജാലങ്ങള്‍ക്കും ആപത്തുകള്‍ വരുത്തിവെക്കുന്നത് ചിത്രീകരിക്കാന്‍ കലാവാസനയുള്ള കൂട്ടുകാര്‍ ഒരുങ്ങട്ടെ. പട്ടണങ്ങളിലും പൊതുജനശ്രദ്ധ പതിയുന്നിടത്തും ഇവ പതിപ്പിക്കുക.
=ഉപന്യാസരചന, ക്വിസ്, പ്രശ്‌നോത്തരി തുടങ്ങിയ പരിസ്ഥിതി ബ്ലോഗ് ഉണ്ടണ്ടാക്കാം
=അസംബ്ലിയില്‍ നല്ലൊരു പ്രഭാഷണമാകാം. സ്‌കൂള്‍ ലീഡറോ, പ്രധാനധ്യാപകനോ, പരിസ്ഥിതിപ്രവര്‍ത്തകരോ ഇത് മനോഹരമായി ചെയ്യട്ടെ.
=പരിസ്ഥിതിയെ തകര്‍ക്കുന്ന കാരണങ്ങള്‍ കാണിക്കുന്ന ഡോക്യൂമെന്ററി സിനിമകള്‍ പ്രദര്‍ശിപ്പിക്കാം, വിവിധ ചാനലുകളില്‍ നിന്ന് ഇവ റെക്കോര്‍ഡ് ചെയ്‌തെടുക്കുക. വിക്‌ടേഴ്‌സ്, നാഷനല്‍ ജ്യോഗ്രഫിക്, ഡിസ്‌കവറി തുടങ്ങിയവ ഉദാഹരണം.
=ഇന്ന് സര്‍വസാധാരണമായിക്കൊണ്ടണ്ടിരിക്കുന്ന എയര്‍കണ്ടണ്ടീഷണറുകള്‍, ശീതീകരണോപകരണങ്ങള്‍, സ്‌പ്രേപെയ്ന്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഓസോണ്‍ വിനാശകാരികള്‍ പ്രവഹിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വിവരിക്കാന്‍ ആവശ്യപ്പെടാം.
=മിനിയേച്ചറുകള്‍. തെര്‍മോകോളു കൊണ്ടേണ്ടാ കാര്‍ബോര്‍ഡു കൊണ്ടേണ്ടാ നിര്‍മിച്ച് പ്രദര്‍ശിപ്പിക്കാം. ഒപ്പം ലഘുലേഖാ വിതരണവും വേണം, നാടാകെ.
'ഇനിയും വൈകിയിട്ടില്ല. ഓസോണിനെയും ജന്തുജാലത്തെയും പരിരക്ഷിക്കാന്‍ തന്നാലായത് ചെയ്യും' എന്ന പ്രതിജ്ഞയും പ്രവര്‍ത്തനങ്ങളും നടത്തണം.
=മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നതും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറക്കുന്ന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാന്‍ പൊതുജനത്തെ ഉണര്‍ത്താം.
=വിദ്യാലയം കേന്ദ്രമാക്കി ഒരു 'ഓസോണ്‍ പരിരക്ഷാക്കൂട്ടം' ഉണ്ടണ്ടാക്കാം. ചുറുചുറുക്കുള്ള കൂട്ടുകാര്‍ ഈ കൂട്ടായ്മയെ ഊര്‍ജസ്വലമാക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  12 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  12 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  12 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  12 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago