'അന്ന് ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിന്നു, ഇന്ന് ഞങ്ങള്‍ക്ക് വേണ്ടി നില്‍ക്കൂ': പ്രളയത്തില്‍ മുങ്ങിയ തെലങ്കാനക്ക് വേണ്ടി കേരളത്തോട് വിജയ് ദേവരകൊണ്ട
ഹൈദരാബാദ്: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന തെലങ്കാനയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരകൊണ്ട. 'ഞങ്ങള്‍ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, ആര്‍മിക്കായി ഒരുമിച്ച് നിന്നു, കൊവിഡിനിടയില്‍ പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോള്‍ ഞങ്ങളുടെ നഗരവും ജനങ്ങളും ഒരു സഹായം തേടുകയാണ്,' വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.
https://twitter.com/TheDeverakonda/status/1318465970025885696?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1318465970025885696%7Ctwgr%5Eshare_3%2Ccontainerclick_0&ref_url=https%3A%2F%2Fwww.doolnews.com%2Fvijay-devarakonda-appeals-help-for-hyderabad-flood-455.html
ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് ദേവര കൊണ്ട സംഭാവനയായി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."