HOME
DETAILS
MAL
മോദിക്കും മുരളീധരനും മുഖ്യമന്ത്രിയുടെ അഭിനന്ദനം
backup
May 31 2019 | 18:05 PM
തിരുവനന്തപുരം: വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ കേന്ദ്രസഹമന്ത്രിയുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."