എസ്.എന്‍.ഡി.പി താലൂക്ക് യൂനിയനെതിരേ അഴിമതിയാരോപണം
വടക്കാഞ്ചേരി: എസ്.എന്‍.ഡി.പി തലപ്പിളളി താലൂക്ക് യൂനിയനെതിരേ ഗുരുതരമായ അഴിമതി ആരോപണവുമായി വിമതര്‍ രംഗത്ത്.
ശ്രീ നാരായണ ഗുരുദേവന്‍ സ്ഥാപിച്ച പാര്‍ളിക്കാട് നടരാജഗിരി ക്ഷേത്രം പൊളിച്ച് പണിയുന്നതിന് പിന്നില്‍ വന്‍ അഴിമതി നടക്കുന്നതായും യൂനിയന്‍ നേതാക്കള്‍ ലക്ഷങ്ങള്‍ വെട്ടിയതായും വിവിധ ശാഖാ യോഗം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ക്ഷേത്ര നിര്‍മാണത്തിന്റെ ലഘുലേഖ അടിച്ചിറക്കി നഗരസഭയുടെ അനുമതി പോലും നേടാതെയാണ് ലക്ഷങ്ങള്‍ പിരിച്ചെടുത്തത്. ഈ വന്‍ ക്രമക്കേടിന് നേതൃത്വം നല്‍കിയ ഭരണസമിതിയെ പിരിച്ചുവിടണം.
അതിന് എസ്.എന്‍.ഡി.പി നേതൃത്വം തയാറായില്ലെങ്കില്‍ ശ്രീ നാരായണീയരേയും, കാവടി സംഘങ്ങളേയും അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും വിമത വിഭാഗം അറിയിച്ചു.
വടക്കാഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേശവന്‍ മണലിത്തറ, വിക്രമന്‍ വടക്കാഞ്ചേരി, രാജന്‍ കുമരനെല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."