ഇടത് ഭരണം കേരളത്തെ തൊഴിലില്ലാത്തവരുടെ ദുരിതഭൂമിയാക്കി: ഡീന്‍ കുര്യാക്കോസ്
വടക്കാഞ്ചേരി: ഇടത് മുന്നണി ഭരണം കേരളത്തെ തൊഴിലില്ലാത്തവരുടെ ദുരിത ഭൂമിയാക്കി മാറ്റിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഭരണചക്രം തിരിക്കുന്നത് മാഫിയാ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. സ്ത്രീ പീഡകരും, ബ്ലെയ്ഡ് മാഫിയാ സംഘങ്ങളും കേരളത്തില്‍ അഴിഞ്ഞാടുകയാണ്.
സമസ്ത ജനവിഭാഗങ്ങളും സമര രംഗത്തിറങ്ങേണ്ട ഗതികേടിലാണ്. കേന്ദ്രസര്‍ക്കാരിന്റെ തീവ്ര വര്‍ഗീയ നിലപാടിന് ഓശാന പാടുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൊലിസ് സേനയെ വന്ധ്യംകരിച്ച് കോടതികളെ പോലും വെല്ലുവിളിച്ച് ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്ന പിണറായി വിജയന് മംഗളപത്രം നല്‍കി ഓശാന പാടി നടക്കുകയാണ് എസ്.എഫ്.ഐയും, ഡി.വൈ.എഫ്.ഐയും.
'വര്‍ഗീയതക്കെതിരേ നാടുണര്‍ത്താന്‍, ഭരണ തകര്‍ച്ചക്കെതിരേ മനസുണര്‍ത്താന്‍' എന്ന മുദ്രാവാക്യമുയര്‍ത്തി മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് വടക്കാഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം മുന്‍ എം.എല്‍.എ പി.എ മാധവന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകര്‍ അധ്യക്ഷനായി.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ്, പി.ഐ ഷാനവാസ്, സുനില്‍ ലാലൂര്‍, ജോണ്‍ ഡാനിയേല്‍, ജോസഫ് ചാലിശ്ശേരി, കെ.അജിത്കുമാര്‍, എ.ആര്‍ സതീശന്‍, എന്‍.കെ സുധീര്‍, ജിജോ കുര്യന്‍, വിദ്യാ ബാലകൃഷ്ണന്‍, ജോമോന്‍ കൊള്ളന്നൂര്‍, വൈശാഖ് നാരായണസ്വാമി, കുട്ടന്‍ മച്ചാട്, നാസര്‍ മങ്കര, പി.വി നാരായണസ്വാമി, സിന്ധു സുബ്രഹ്മണ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."