HOME
DETAILS

തീരമേഖലയില്‍ വേലിയേറ്റം കനത്തു; നിരവധി വീടുകള്‍ വെള്ളത്തില്‍

  
backup
May 13 2017 | 04:05 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82




കൊടുങ്ങല്ലൂര്‍: എറിയാട് തീരമേഖലയില്‍ വേലിയേറ്റം കനത്തതോടെ നിരവധി  വീടുകള്‍ വെള്ളത്തിലായി. എറിയാട് പഞ്ചായത്തിലെ ലൈറ്റ് ഹൗസ്, മണപ്പാട്ട് ചാല്‍, ആറാട്ടുവഴി, അറപ്പ കടപ്പുറങ്ങളിലാണ് അപ്രതീക്ഷിത വേലിയേറ്റം ജനജീവിതം ദു:സഹമാക്കിയത്.
ഈ പ്രദേശങ്ങളിലായി പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറി. ലൈറ്റ് ഹൗസ് കടപ്പുറത്തിന് വടക്കുവശം മുക്രിയകത്ത് ഐശു, ഐനിക്കല്‍ കദീജ, നെടുംപറമ്പില്‍ ഗിരീഷ്, പള്ളിത്തറ നിസാര്‍, പോണത്ത് മൈഥിലി, തലാശ്ശേരി മൈനാവതി, കബ്ലിക്കല്‍ മുരുകന്‍, മണപ്പാട്ട് ചാല്‍ കടപ്പുറത്ത് മണ്ണാഞ്ചേരി ഇബ്രാഹിം, വടക്കുംപുറത്ത് ഇബ്രാഹിം എന്നിവരുടെ വീടുകള്‍ വെള്ളത്തിലാണ്, മറ്റു നിരവധി വീടുകളും  കടലാക്രമണ ഭീഷണിയിലാണ്.
ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തിയും കടന്ന് തിരമാല ജനവാസ കേന്ദ്രങ്ങളിലേക്ക് അടിച്ചു കയറുകയാണ്.
രാത്രിയും പകലും മാറി മാറി കടലേറ്റം തുടരുമ്പോള്‍ തീരദേശവാസികള്‍ സുരക്ഷിത സ്ഥാനം തേടി പോകാനുള്ള ഒരുക്കത്തിലാണ്. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ: വി.എ സബാഹ്, സുഗത ശശിധരന്‍, അംബിക ശിവപ്പിയന്‍, വാര്‍ഡ് മെമ്പര്‍ ഫാത്തിമ ഷെരീഫ് എന്നിവര്‍ കടലേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ചാവക്കാട്: കരയിലേക്ക്  കടല്‍ അടിച്ചു കയറി തീരദേശ റോഡും കടന്ന് വെള്ളമൊഴുകി.  മുനക്കക്കടവ് അഴിമുഖത്ത് കുടുംബശ്രീ കൂട്ടായ്മ നട്ടുപിടിപ്പിച്ച വാഴത്തോട്ടം കടല്‍ക്ഷോഭത്തില്‍ നശിച്ചു.
കടപ്പുറം പഞ്ചായത്തില്‍ ബ്ലാങ്ങാട് മുതല്‍ മുനക്കക്കടവ്  അഴിമുഖം വരേയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം ശക്തിയാര്‍ജിച്ചത്. വ്യാഴാഴ്ച്ച  ഉച്ചക്കു ശേഷമുണ്ടായ  കടല്‍ക്ഷോഭം  വെള്ളിയാഴ്ച്ച പകല്‍ 11ഓടെ കൂടുതല്‍ ക്ഷോഭിക്കുകയായിരുന്നുവെന്ന് തീരവാസികള്‍ പറഞ്ഞു.
 ശക്തമായ കടല്‍ക്ഷോഭത്തില്‍ തീരത്തേക്കടിച്ചു കയറി കടല്‍ നാശം വിതക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കെട്ടിയ സുരക്ഷാ മതില്‍ പലയിടത്തും തകര്‍ന്നതാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ തകര്‍ന്ന കടല്‍ ഭിത്തി ശരിയായി അറ്റകുറ്റ പണി നടത്താതിരുന്നതും സമീപത്തെ ഭിത്തികള്‍ തകരാന്‍ കാരണമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആനന്ദവാടി മുതല്‍  മരക്കമ്പനി വരേയുള്ള ഭാഗങ്ങളിലും പുതുതായി കടല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്. ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായിട്ടുള്ളത്. മുനക്കക്കടവ് അഴിമുഖത്ത് കടല്‍ മുന്നൂറോളം മീറ്റര്‍ അകലെയുള്ള തീരദേശ റോഡ് വരെ എത്തി. കരയിലൂടെ ഇത്രയും ദൂരം ഇനിയും ഒഴുകിയാല്‍ ചേറ്റുവ പുഴയിലേക്ക് കടലെത്തും.
മേഖലയിലെ പൊറ്റയില്‍ ബാബു, പൊന്തുവീട്ടില്‍ കബീര്‍, പുളിക്കല്‍ അബു, മന്ദലാംകുന്ന് കലാം, പടമാട്ടുമ്മല്‍ സത്യന്‍, തൊട്ടാപ്പില്‍ റമളാന്‍ പാത്തു എന്നിവരുടെ വീടുകളില്‍ വെള്ളം കയറി.  വെളിച്ചെണ്ണപ്പടി, മൂസാ റോഡ് ഭാഗങ്ങളിലും തീരദേശ പാതയായ  അഹമ്മദ് കുരിക്കള്‍ റോഡും കടന്നാണ് വെള്ളം ഒഴുകിയെത്തിയത്.
അറക്കല്‍ മുഹമ്മദാലി, ചാലില്‍ മുഹമ്മദ് മോന്‍, ആനാംകടവില്‍ ഹുസൈന്‍, പൊന്നാക്കാരന്‍ റാഫി, ചിന്നക്കല്‍ ബക്കര്‍, ആനാംകടവില്‍ കുഞ്ഞിമോന്‍, രായം മരക്കാര്‍ വീട്ടില്‍ ഹമീദ് മോന്‍, ചേരിക്കല്‍ സഫിയ, ചിന്നക്കല്‍ റംല, പാറപ്പുറത്ത് മുഹമ്മദ് എന്നിവരുടെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.  കടല്‍ക്ഷോഭ കാലത്ത് ഇവര്‍ക്ക് വീടുകളില്‍ താമസിക്കാനാകാത്ത അവസ്ഥയാണ്.
കടല്‍ വെള്ളം കയറി വെള്ളക്കെട്ടുയര്‍ന്നതിനാല്‍  പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനും പ്രയാസമാണ്. കടല്‍ക്ഷോഭം ഇനിയും ശക്തമാകാനാണ് സാധ്യതയെന്നും ഇവര്‍ ആശങ്കപ്പെടുന്നുണ്ട്. കടലാക്രമണമുണ്ടായ ഭാഗങ്ങളില്‍  അടിയന്തരമായി മണ്ണും കല്ലുമിറക്കി വെള്ളം ഇരച്ചത്തെുന്നത് തടയണമെന്ന്  കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ്, അംഗം പി.എസ് അഷ്‌കറലി  എന്നിവരാവശ്യപ്പെട്ടു. ഇക്കാര്യം ശ്രദ്ധയില്‍പെടുത്താന്‍ ഇവര്‍ സി.എന്‍ ജയദേവന്‍ എം.പിക്ക് നിവേദനം നല്‍കിയിട്ടുണ്ട്






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago