HOME
DETAILS
MAL
മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
backup
September 12 2018 | 18:09 PM
റിയാദ്: സഊദിയില്‍ മാതാവിനെയും സഹോദരിയെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജിസാനിലാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയത്.
മാതാവായ സഊദി വനിത സഹ്റാ ബിന്ത് അഹമദ് ബിന്‍ റാശിദ് മുബാറകിയെയും സഹോദരി ആയിശയെയും കൊലപ്പെടുത്തിയ സഊദി പൗരന് മുഹമ്മദ് ബിന്‍ ഹസന് ബിന്‍ അഹമദ് മുബാറകിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
മാതാവിനെ കഴുത്ത് ഞെരിച്ചും ശിരോവസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കിയും ശ്വാസംമുട്ടിച്ചും സഹോദരിയെ വൈദ്യുതി കേബിള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."