സേവനങ്ങള്‍ക്ക് അമിത നിരക്ക് എസ്.ബി.ഐ ബാങ്ക് അക്കൗണ്ടുകള്‍ ക്യാന്‍സലാക്കും
സുല്‍ത്താന്‍ ബത്തേരി: ഇടപാടുകാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ എസ്.ബി.ഐ തയാറായില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് കൂട്ടത്തോടെ ക്ലോസ് ചെയ്യുമെന്ന് യൂത്ത് ഫ്രണ്ട് (എം).
ഒന്നിനു പുറകെ ഒന്നായി സര്‍വിസ് ചാര്‍ജുകള്‍ അടിച്ചേല്‍പ്പിച്ച് ബാങ്കുകള്‍ ഇടപാടുകാരെ ചൂഷണം ചെയ്യുകയാണ്. സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ നല്‍കിയ ശേഷം ഇപ്പോള്‍ മിനിമം ബാലന്‍സ് 2000 രൂപ വേണമെന്ന് പറയുന്നത് കടുത്ത വഞ്ചനയാണ്.
നിക്ഷേപിക്കാന്‍ കൊണ്ടു ചെല്ലുന്ന പണം എണ്ണിയെടുക്കുന്നതിനു പോലും സര്‍വിസ് ചാര്‍ജ് ഈടാക്കുന്ന ബാങ്കുകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയയരണം. നോട്ട് നിരോധനത്തിലൂടെ സാധാരണക്കാരെ കഷ്ടത്തിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിലെങ്കിലും ജനപക്ഷത്ത് നില്‍ക്കണം.
സുല്‍ത്താന്‍ ബത്തേരി എസ്.ബി.ഐ ബാങ്കിന് മുന്നില്‍ യൂത്ത് ഫ്രണ്ട് (എം) നടത്തിയ സൂചന ധര്‍ണ പാര്‍ട്ടി ജില്ല പ്രസിഡന്റ് കെ.ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഷിജോയ് മാപ്ലശേരി, റ്റി.എസ് ജോര്‍ജ്, റ്റി.എല്‍ സാബു, റിന്റോള്‍ മാത്യു, കുര്യന്‍ പയ്യമ്പള്ളി, ഷിജോയ്, നസീര്‍ ഇളയിടത്ത്, ഷിനോജ് പാപ്പച്ചന്‍, ആര്‍ഷല്‍ സ്റ്റീഫന്‍, വിഷ്ണു സുരേഷ്,ബേസില്‍ സ്‌ക്കറിയ, പി.പി ഷിനു, ഇ.എസ് പ്രമോദ്, അബ്ദുള്‍ റസാഖ്, ബിനു ജോര്‍ജ്, റിറ്റ്‌സണ്‍ മണ്ടോടിയില്‍, ജോണി ഇലവുങ്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."