HOME
DETAILS

30 വയസിനു താഴെയുള്ളവരില്‍ പുകവലിയും മദ്യപാനവും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു

  
backup
October 21 2020 | 01:10 AM

30-%e0%b4%b5%e0%b4%af%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 30 വയസിനു താഴെയുള്ളവരില്‍ പുകവലിയും മദ്യപാനവും ഹൃദ്‌രോഗത്തിനു കാരണമാകുന്നതായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തിയ പഠനത്തില്‍ കണ്ടെത്തി.
രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി, പ്രമേഹം എന്നിവയും ഈ പ്രായക്കാരില്‍ ഹൃദ്‌രോഗത്തിനിടയാക്കും. 1978 മുതല്‍ 2017 വരെ ശ്രീചിത്രയില്‍ ഹൃദ്‌രോഗ ലക്ഷണങ്ങളുമായെത്തി ആന്‍ജിയോഗ്രാഫിക്ക് വിധേയരായ 159 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 92 ശതമാനവും പുരുഷന്മാരാണ്. 
30 വയസിനു താഴെയുള്ള ഹൃദ്‌രോഗികളില്‍ 64 ശതമാനവും പുകവലിക്കുന്നവരായിരുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടായിരുന്നവര്‍ 88 ശതമാനമാണ്. മദ്യപാന ശീലം 21 ശതമാനം പേര്‍ക്കുണ്ടായിരുന്നു. ഇവരെല്ലാം പുരുഷന്മാരാണ്. പഠനത്തില്‍ പങ്കെടുത്ത 82 ശതമാനം പേര്‍ക്കും തീവ്രമായ ഹൃദയാഘാത ലക്ഷണങ്ങളുണ്ടായിരുന്നു. നാലു ശതമാനം പേര്‍ക്കു മാത്രമേ പ്രമേഹമുണ്ടായിരുന്നുള്ളൂ. ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഏറ്റവും പ്രായംകുറഞ്ഞ രോഗി 15 വയസുള്ള ആണ്‍കുട്ടിയായിരുന്നു. പാരമ്പര്യമായി ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിലയുള്ള കുടുംബത്തിലെ അംഗമായിരുന്ന കുട്ടി നെഞ്ചുവേദനയോടെയാണ് ചികിത്സ തേടിയത്.
ആദ്യം രോഗലക്ഷണം പ്രത്യക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടി ആന്‍ജിയോഗ്രാം ചെയ്തതിനു ശേഷവും രോഗികളില്‍ 34 ശതമാനം പുകവലി തുടര്‍ന്നു. മദ്യപാനം ഉപേക്ഷിക്കാതിരുന്നവര്‍ 17 ശതമാനമാണ്. പകുതിയലധികം പേരും വ്യായാമം ശീലമാക്കിയില്ല. 79 ശതമാനം പേരും ആവശ്യത്തിന് പഴവും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ദീര്‍ഘകാല തുടര്‍ചികിത്സയില്‍ ബോധ്യമായി. ഇവരില്‍ 41 ശതമാനം പേര്‍ കൃത്യമായി മരുന്ന് കഴിച്ചിരുന്നില്ല. മരുന്ന് കഴിക്കാതിരുന്നതിനുള്ള കാരണമായി കൂടുതല്‍ പേരും പറഞ്ഞത് ലക്ഷണങ്ങളുടെ അഭാവമാണ്. മരുന്നുകളുപയോഗിച്ച് രോഗം നിയന്ത്രിച്ചു നിര്‍ത്തിയിരുന്നവരില്‍ പകുതിയും മരുന്നുകള്‍ ഉപേക്ഷിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയരായവരില്‍ കൃത്യമായി മരുന്ന് കഴിക്കാതിരുന്നവര്‍ മൂന്നിലൊന്നില്‍ താഴെയായിരുന്നു.
അഞ്ച്, 10, 15, 20 വര്‍ഷങ്ങള്‍ക്കിടയില്‍ രോഗത്തെ അതിജീവിച്ചവരുടെ നിരക്ക് യഥാക്രമം 84, 70, 58, 52 ശതമാനമാണ്. ഹൃദയത്തിന്റെ ഇടതുവശത്തെ താഴെ അറയ്ക്കുണ്ടാകുന്ന തകരാറും ഒന്നിലധികം ധമനികളിലുണ്ടാകുന്ന തടസ്സവുമാണ് വര്‍ഷങ്ങള്‍ കഴിയുന്തോറും മരണകാരണമായി മാറുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.
30 വയസിനു താഴെ ഹൃദ്‌രോഗ ബാധിതരാകുന്നവരില്‍ 30 ശതമാനം 10 വര്‍ഷത്തിനുള്ളിലും 48 ശതമാനം 20 വര്‍ഷത്തിനുള്ളിലും മരണത്തിനു കീഴടങ്ങുന്നുവെന്നത് ആശങ്കാജനകമായ വസ്തുതയാണ്. കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് മരണത്തിലേക്കു നയിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ നല്ലൊരു വിഭാഗം രോഗികളില്‍ ഹൃദയാഘാതവും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ ഈ വിഭാഗത്തിലുള്ളവരില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് അപൂര്‍വമായാണ്. ഹൃദയാഘാതത്തിനു ശരിയായ ചികിത്സ തേടാത്തതും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും 30 വയസിനു താഴെയുള്ള ഹൃദ്‌രോഗികളില്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അതിനാല്‍ യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a minute ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago