ഇനി ഇവര്‍ കാടിന്റെ ചേകവര്‍; തുല്യം ചാര്‍ത്തി സര്‍ക്കാര്‍
കാട്ടാക്കട: കാടിന്റെ മക്കളായിരുന്നു ഒരു കാലത്ത് ഇവര്‍. പക്ഷേ അതിന് നിയമ സാധുതയില്ല. പക്ഷേ ഇനി ഇവര്‍ കാടിന്റെ സംരക്ഷകരാണ്, ചേകവരാണ്. കാട് സംരക്ഷിക്കാന്‍ തുല്യം ചാര്‍ത്തി നല്‍കി സര്‍ക്കാര്‍. കാടിന്റെ മക്കളായ ആദിവാസികള്‍ക്ക് വനപാലക പട്ടം നല്‍കിയതോടെ ഇവര്‍ കാടിന്റെ സംരക്ഷകരാകും. ഇന്നലെ കോട്ടൂര്‍ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തില്‍ വച്ച് ട്രൈബല്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെ പാസിങ് ഔട്ട് പരേഡ് നല്‍കി ഇവര്‍ക്ക് ഉത്തരവും നല്‍കി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 75 ആദിവാസി യുവാക്കള്‍ക്കാണ് ഇന്നലെ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 2003 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് അവരുടെ വനത്തില്‍ തന്നെ കാട് സംരക്ഷിക്കാന്‍ വേണ്ടി ഉത്തരവ് ഇറങ്ങിയ പശ്ചാത്തലത്തിലാണ് വനം വകുപ്പ് പരിശീലന പരിപാടി നടത്തിയത്.
വിദ്യാഭ്യാസ യോഗ്യത അധികം വേണ്ടാത്ത ഒരു പ്രത്യേക റിക്രൂട്ട്‌മെന്റ് രീതിയാണ് ഇത്. നെയ്യാറിലേയും കൊല്ലം ജില്ലയിലെ ശെന്തുരണിയിലേയും വനത്തില്‍ നിന്ന് കണ്ടെത്തിയ 75 പേരെയാണ് പരിശീലനം നടത്തി സര്‍ക്കാര്‍ സര്‍വിസില്‍ നിയമിച്ചത്. കാടിന്റെ ഉള്‍തുടുപ്പുകള്‍ അറിയാവുന്ന, കാടിന്റെ സര്‍വ്വഭാഗവും അറിയാവുന്നവരെ വനം വകുപ്പ് തന്നെ കണ്ടെത്തി പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അരിപ്പ ഫോറസ്റ്റ് കോളജില്‍ നിന്ന് പരിശീലകരെത്തി.
അവരാണ് പരീശിലനം നല്‍കിയത്. ഇതിന്റെ ഭാഗമായി നെയ്യാര്‍, പേപ്പാറ വനത്തിലെ കാടുകളിലും ഉയര്‍ന്ന ഭാഗങ്ങളിലും ഇവരെ ട്രക്കിങിനായി നിയോഗിച്ചു. സൈക്കിംളിങ് പരിശീലനവും നല്‍കി. കാട്ടുകള്ളന്മാരെ തുരത്താനും പരിശീലിപ്പിച്ചു. ഇതിനിടെ നിയമസംവിധാനത്തിലും പരിശീലനം നല്‍കി. കായിക പരീശീലനവും നീന്തലും നല്‍കി ഇവരെ വനപാലകസംഘത്തിലേയ്ക്ക് എത്തിക്കുകായിരുന്നു. 35 പേര്‍ നെയ്യാറില്‍ നിന്നും 35 പേര്‍ ശെന്തുരണിയില്‍ നിന്നും എത്തി. ഇവര്‍ക്കാണ് ഇന്നലെ പാസിങ് ഔട്ട് പരേഡും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തിയത്. ഇതോടെ ഇവര്‍ വനം വകുപ്പിന്റെ ഔദ്യോഗിക വാച്ചര്‍മാരായി നിയമിതരായി.
ഇന്നലെ നടന്ന ചടങ്ങില്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് സി.സി.എഫ് പി.പി പ്രകാശ് ഐ.എഫ്.എസ് ഇവരുടെ പാസിങ് ഔട്ട് പരേഡ് വീക്ഷിച്ചു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
ചടങ്ങില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാജിമോന്‍ അധ്യക്ഷനായി. നെയ്യാര്‍ അഡീഷനല്‍ ചാര്‍ജ്ജുള്ള അഗസ്ത്യവനം റേഞ്ച് ഓഫിസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പരിശീലനപരിപാടി ഉള്‍പ്പടെ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."