ഡോക്ടര്‍മാര്‍ പണിമുടക്കി; മഞ്ചേരി മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗം വീണ്ടും സ്തംഭിച്ചു
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കു മൂലം അത്യാഹിത വിഭാഗം ഇന്നലേയും സ്തംഭിച്ചു. വൈകിട്ട് എട്ടിന് കാഷ്വാലിറ്റിയില്‍ എത്തേണ്ടിയിരുന്ന നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തിലെ ഡോക്ടര്‍മാരാണ് പണിമുടക്കിയത്.
ഒരാഴ്ച്ച മുമ്പാണ് ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇതുപോലെ സമരം നടന്നിരുന്നു. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിറിയക്ക് ജോബിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ അന്ന് താല്കാലിക പരിഹാരമായിരുന്നു. അമിതജോലി അടിച്ചേല്പ്പിക്കുകയാണന്നും ഇതിനു പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ജൂനിയര്‍ഡോക്ടര്‍മാര്‍ സമരം തുടരുന്നത്. അതേസമയം, ഡോക്ടര്‍മാരുടെ സമരംമൂലം നൂറുകണക്കിനു രോഗികള്‍ ഇന്നലേയും പ്രതിസന്ധിയിലായി. പലരും ചികിത്സ ലഭിക്കാതെ തിരിച്ചുപോയി. ഡോക്ടര്‍മാരുടെ അനാസ്ഥക്കെതിരേ രാഷ്ട്രീയ യുവജന നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഇന്നലെ രാത്രി ഏറെ വൈകിയും സമരം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."