HOME
DETAILS

പെരുന്നാള്‍ അവധി: വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്

  
backup
June 01 2019 | 07:06 AM

gulf-news-e-id-holidays-airport

ജിദ്ദ: പെരുന്നാള്‍ അവധി ദിനങ്ങളായതോടെ ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്. ബോഡിംഗ്, എമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വൈകി വരുന്ന യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെടുന്ന സ്ഥിതിവരെയുണ്ട്. വളരെ നേരത്തെയെത്തി വിമാനത്തില്‍ പ്രവേശനം ഉറപ്പുവരുത്തണമെന്ന് വിമാനക്കമ്പനികള്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. എയര്‍ ഇന്ത്യയും എമിറേറ്റ്‌സും പ്രത്യേക മുന്നറിയിപ്പ് തന്നെ നല്‍കിയിട്ടുണ്ട്. ജൂണ്‍ രണ്ടു മുതല്‍ ഒന്‍പതു വരെ പൊതു മേഖലയ്ക്ക് ഏഴു ദിവസമാണ് അവധി. സ്വകാര്യ മേഖലയ്ക്ക് ജൂണ്‍ മൂന്നു മുതല്‍ മൂന്നാം പെരുന്നാള്‍ (ശവ്വാല്‍ 3) വരെയും. ഇതിന് മുമ്പ് തന്നെ വിമാനങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ എത്തുന്നത്. വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് നിര്‍ദേശം. ഓണ്‍ലൈന്‍ വഴി കംപ്യൂട്ടറിലൂടെയും മൊബൈല്‍ ഉപകരണങ്ങള്‍ വഴിയും 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ചെക് ഇന്‍ ചെയ്യാം.


ദുബൈ, അബുദബി, ദോഹ, ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിമാനം പുറപ്പെടന്നതിന് 48 മണിക്കൂര്‍ മുതല്‍ 90 മിനിറ്റ് മുന്‍പ് വരെ ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും കമ്പനികള്‍ നിര്‍ദേശിക്കുന്നു. അതേ സമയം നേരത്തെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ദുബൈയില്‍ അടച്ചിട്ടിരുന്ന ഒരു റണ്‍വേ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തന സജ്ജമായതോടെ കൂടുതല്‍ വിമാനങ്ങളുടെ സര്‍വിസും തുടങ്ങിയിട്ടുണ്ട്.


സഊദി അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ രണ്ട് മുതല്‍ ഒന്‍പത് വരെയാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ അവധികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസം അവധി ലഭിക്കും. പ്രവാസികളില്‍ പലരും നേരത്തെ തന്നെ നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരാണ്. അവസാന നിമിഷത്തില്‍ യാത്രയ്‌ക്കൊരുങ്ങുന്നവരെ പിഴിയുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോഴുള്ളതും. വരും ദിവസങ്ങളിലും തിരക്കേറുമെന്നാണ് വിമാന കമ്പനികളുടെ കണക്കുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago