ജില്ലയില്‍ 1.12 കോടി അനുവദിച്ചു
കൊച്ചി: പ്രകൃതിക്ഷോഭത്തില്‍ മരണപ്പെട്ടവരും ധനസഹായത്തിന് അര്‍ഹതയുള്ളവരുമായ വ്യക്തികളുടെ ആശ്രിതര്‍ക്ക് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 1.12 കോടി രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഓരോ വ്യക്തിയുടെയും ആശ്രിതര്‍ക്ക് നാലു ലക്ഷംരൂപ വീതം പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രത്യേക ശീര്‍ഷകത്തില്‍നിന്നും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് തുക കൈമാറി.
പറവൂര്‍ താലൂക്കില്‍ 13 കുടുംബങ്ങള്‍ക്ക് 52 ലക്ഷം രൂപയും കണയന്നൂര്‍ മൂന്നു കുടുംബങ്ങള്‍ക്ക് 12 ലക്ഷവും മൂവാറ്റുപുഴ എട്ടു കുടുംബങ്ങള്‍ക്ക് 32 ലക്ഷവും ആലുവ മൂന്നു കുടുംബങ്ങള്‍ക്ക് 12 ലക്ഷവും കോതമംഗലം ഒരു കുടുംബത്തിന് നാലു ലക്ഷം രൂപയുമാണ് അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നോ താലൂക്കില്‍നിന്നോ ധനസഹായം കൈപ്പറ്റിയവര്‍ക്ക് ആ തുക കുറച്ച് ധനസഹായം നല്‍കും. ഈ വര്‍ഷത്തെ കാലവര്‍ഷം മുതലുള്ള പ്രകൃതിക്ഷോഭങ്ങളാണ് വിലയിരുത്തിയത്.
അതേ സമയം ജില്ലയില്‍ പ്രളയത്തിലകപ്പെട്ട വീടുകളുടെ ഡിജിറ്റല്‍ വിവരശേഖരണം തുടങ്ങി. റീബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് വിവരശേഖരണം നടത്തുന്നത്.
ഐ.ടി മിഷനും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും സംയുക്തമായാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ വീടിന്റെ ഫോട്ടോയെടുത്ത് ജിയോ ടാഗിങ് വഴിയാണ് വിവരം ശേഖരിക്കുക. ജില്ലാ കലക്ടര്‍ താലൂക്ക് തലത്തില്‍ ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഗൃഹസന്ദര്‍ശനം നടത്തുന്നവര്‍ക്ക് ചാര്‍ജ്ജ് ഓഫീസര്‍മാര്‍ പരിശീലനം നല്‍കും. വിവിരശേഖരണ പ്രക്രിയയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."