'മോളേ ഒന്നുകൊണ്ടും ബേജാറാവണ്ട,അച്ഛന്റെ ആശീര്‍വാദം ഉണ്ടാകും';കൊവിഡ് സെന്ററില്‍ നിന്നും നാരായണന് പറയുന്നു
കോഴിക്കോട്:കക്കോടിമുക്കിലെ അനശ്വര നിവാസ് എന്ന വീട്ടില്‍ ഇന്ന് ഒരു വിവാഹം നടക്കുകയാണ്. നാരായണന് മകളുടെ വിവാഹം കാണുന്നത് കൊവിഡ് സെന്ററിലെ കട്ടിലിനരികില്‍ നിന്ന് ഓണ്‍ലൈനായിട്ടാണ്. മകള്‍ അനശ്വരയുടേയും ദീപക്കിന്റേയും വിവാഹമാണ് ഇന്ന് രാവിലെ നടന്നത്.
ദീര്‍ഘകാലം ആര്‍മിയില്‍ സേവനമനുഷ്ടിച്ച് വിരമിച്ച ശേഷം ഗോവയിലെ അന്‍സായില്‍ ജോലിചെയ്യുന്ന നാരായണന് മൂത്ത മകളുടെ വിവാഹത്തിനായാണ് ലീവെടുത്ത് നാട്ടിലെത്തിയത്. നാട്ടില്‍ വന്നപ്പോള്‍
കൊവിഡ് പോസിറ്റീവായി. ലോക്ക് ഡൗണും കൊറോണ പ്രതിസന്ധിയും കാരണം മൂന്ന് തവണയാണ് അനശ്വരയുടെ വിവാഹം മാറ്റിവയ്ക്കുന്നത്. അവസാനം നിശ്ചയിച്ച തീയതിയില്‍ വിവാഹം നടക്കുമ്പോള്‍ നാരായണന് മുന്നില്‍ കൊവിഡ് വില്ലനായി വന്നു.
'ഇവിടെ വന്നത് മോള്‍ടെ കല്യാണം കൂടാനാണ്,എന്നിട്ട് പറ്റിയില്ല,വരാതെ അവിടെ നില്‍ക്കുന്നതായിരുന്നു ഇതിനും നല്ലത്,നാരായണന് പറയുന്നു. വീട്ടിലെ ആദ്യത്തെ കല്യാണമാണ് മകള്‍ അനശ്വരയുടേത്. അനശ്വരയെ കൂടാതെ ഇളയമകളും ഭാര്യയും അടങ്ങുന്നതാണ് നാരായണന്റെ കുടുംബം.
ഈ മാസം 11ാം തീയതി ഗോവയില്‍ നിന്ന് വന്ന നാരായണന് ഒരു ലോഡ്ജില്‍ നിന്നും ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന്
കോഴിക്കോട്ടെ അശോകപുരത്തെ കൊവിഡ് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മകളുടെ വിവാഹ നിശ്ചയത്തിന് ഫെബ്രുവരിയിലാണ് നാരായണന് അവസാനമായി നാട്ടില്‍ വന്നത്. പിന്നീട് ലീവെടുത്ത് വരാനിരിക്കെ ലോക്ക് ഡൗണും മറ്റും തടസമായി.
കൊവിഡ് സെന്ററിലെ മറ്റുള്ളവര്‍ക്കൊപ്പം മകളുടെ വിവാഹം ഓണ്‍ലൈനായി കാണുമ്പോള്‍ ഈ അച്ഛന് പറയുന്നു 'മോളേ ഒന്നുകൊണ്ടും ബേജാറാവണ്ട,അച്ഛന്റെ ആശീര്‍വാദം ഉണ്ടാകും'. എന്റെ മകളുടെ വിവാഹം നിങ്ങള്‍ക്കൊക്കെ കാണാന്‍ പറ്റിയല്ലോ എ്ന്ന് പറഞ്ഞ് ആ അച്ഛന് സ്വയം ആശ്വസിച്ചു.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2020/10/WhatsApp-Video-2020-10-21-at-2.01.29-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."