കാവനൂരില്‍ ഇടത് ഭരണം വീഴുന്നത് രണ്ടാം തവണ
അരീക്കോട്: എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള കാവനൂര്‍ പഞ്ചായത്ത് ഭരണസമിതി പാതിവഴിയില്‍ പടിയിറങ്ങുന്നത് രണ്ടാം തവണ. മൂന്ന് തവണ കാവനൂര്‍ പഞ്ചായത്തിന്റെ ഭരണം നേടിയ ഇടതുപക്ഷത്തിന് ആദ്യ തവണ മാത്രമാണ് അഞ്ച് വര്‍ഷം തികക്കാനായത്.
1979ല്‍ അഖിലേന്ത്യാ ലീഗും കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് അധികാരത്തിലേറിയ എല്‍.ഡി.എഫ് മുന്നണി അഞ്ച് വര്‍ഷം തികച്ചിരുന്നെങ്കിലും പിന്നീട് 2000 ല്‍ ഭരണത്തിലേറിയ എല്‍.ഡി.എഫിനുള്ള പിന്തുണ എസ്.ഡി.പി.ഐയുടെ അംഗം പിന്‍വലിക്കുകയും സ്വതന്ത്ര അംഗം യു.ഡി.എഫിന് പിന്തുണ നല്‍കുകയും ചെയ്തതോടെ ശ്രീധരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണം 27 മാസം കൊണ്ട് അവസാനിച്ചിരുന്നു. അഹമ്മദ് ഹാജിയുടെ പിന്മാറ്റത്തിലൂടെ വീണ്ടും ഭരണം നഷ്ടമാകുമ്പോള്‍ സ്വതന്ത്ര പിന്തുണയില്‍ വിജയിച്ച അംഗം തന്നെയാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചത്.
കാലുവാരലിനും കൂറുമാറലിനും ഒടുവില്‍ യു.ഡി.എഫിന് കാവനൂര്‍ പഞ്ചായത്ത് ഭരണം കിട്ടിയതോടെ പ്രസിഡന്റായ കെ.പി റംലക്ക് ഇത് രണ്ടാം ഊഴമാണ്. ലീഗിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാണ് ഭരണ പരിചയം പരിഗണിച്ച് റംലയെ പ്രസിഡന്റാക്കിയത്. 2005 -2010 കാലയളവില്‍ ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ച് പ്രസിഡന്റായ റംല 2010-2015 കാലയളവില്‍ സ്ഥിരം സമിതി അധ്യക്ഷയായി. ഇപ്പോള്‍ പടിയിറങ്ങിയ ഇടത് ഭരണസമിതില്‍ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം റംലക്കായിരുന്നു. പഞ്ചായത്ത് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി കൂടിയാണ്. പഞ്ചായത്ത് ഹാളില്‍ നടന്ന സത്യപ്രതിഞ്ജാ ചടങ്ങില്‍ വരണാധികാരിയായ പി.ഡബ്ലിയു.ഡി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മുമ്പാകെ അള്ളാഹുവിന്റെ നാമത്തില്‍ സത്യവാചകം ചൊല്ലിയാണ് റംല അധികാരമേറ്റത്.
ഭരണം പിടിച്ചെടുത്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാവനൂര്‍ ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പി. കെ ബഷീര്‍ എം.എല്‍.എ, ജില്ലാ ലീഗ് സെക്രട്ടറിമാരായ പി.പി സഫറുള്ള, ഇസ്മായീല്‍ മൂത്തേടം എന്നിവര്‍ അംഗങ്ങളെ അഭിനന്ദിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ അപ്പു, കണ്‍വീനര്‍ വി.എ നാസര്‍, വൈസ് പ്രസിഡന്റ് കെ.അഹമ്മദാജി, ബ്ലോക്ക് പഞ്ചായത്തംഗം ഇ.സുബൈദ, എം.ഉണ്ണീന്‍ കുട്ടി മൗലവി, പി.വി ഉസ്മാന്‍, മുസ്തഫ കമാല്‍, പി.പി ഹംസ മാസ്റ്റര്‍, കെ.കുഞ്ഞുട്ടി, എന്‍.സി മുഹമ്മദാജി, വി.ശശി, ടി.വി അബ്ദുറഹിമാന്‍, വി.ഹംസ, ശരീഫ് കടുരന്‍, അഡ്വ.ബഷീറുദ്ധീന്‍, കമറുദ്ധീന്‍ വാക്കാലൂര്‍, പഞ്ചായത്ത് അംഗങ്ങള്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."