HOME
DETAILS

അഭയമായ്

  
backup
June 01 2019 | 22:06 PM

abhayamayi-b-k-anas-02-06

കുടകിലെ നാപോകില്‍, കാവേരി തീരത്തെ പുറമ്പോക്കില്‍ ദാരിദ്ര്യത്തിന്റെ ദുരിതം പേറി കഴിയുന്ന നൂറോളം കുടുംബങ്ങള്‍... പേരിന് മാത്രം മേല്‍ക്കൂരയുള്ള, സാരികൊണ്ട് ചുറ്റിമറച്ച കുടില്‍. ശുചിമുറികളും കക്കൂസുകളും അങ്ങനെതന്നെ, അതും ഇല്ലാത്തവരും. വൈദ്യുതിയില്ല, കുടിവെള്ളമില്ല...' കഴിഞ്ഞ റമദാനിലാണ് കര്‍ണാടകയിലെ കുടക് ജില്ലയിലെ നാപോക് എന്ന ഗ്രാമത്തിന്റെ ദുരിതം വിവരിച്ചുള്ള ഒരു ശബ്ദസന്ദേശം കാസര്‍കോട് ജില്ലയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആ പ്രദേശെത്ത ഒരു ഹിഫ്‌ള് കോളജ് അധ്യാപകന്റേതായിരുന്നു ആ ശബ്ദസന്ദേശം.
കാസര്‍കോട് ജില്ലയില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖയ്യൂം മാന്യയിലേക്കും സന്ദേശമെത്തി. അങ്ങനെയാണ് ആ റമദാന്‍ മാസം ഖയ്യൂമും കൂട്ടുകാരും നാപോകിലെത്തുന്നത്. അവിടെയെത്തിയവര്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. കുടകില്‍ വീഴുന്ന മഞ്ഞിന്റെ മനോഹാരിതയില്‍ ആരും കാണാതെ പോയ ഒരു ഗ്രാമത്തിന്റെ കണ്ണില്‍ നിന്നും വീഴുന്ന കണ്ണീര്‍തുള്ളികളായിരുന്നു അന്നവരെ വരവേറ്റത്. ആ കൂടിക്കാഴ്ച ഒരു ദൈവനിയോഗമായിരുന്നു. ഒരു വര്‍ഷം പിന്നിട്ടു. വീണ്ടുമൊരു റമദാനെത്തി. ഇന്നവര്‍ താമസിക്കുന്നത് അടച്ചുറപ്പുള്ള, നല്ല മേല്‍ക്കൂരയുള്ള, സൗകര്യങ്ങളുള്ള വീടുകളിലാണ്.

അഭയത്തിന്റെ കൂടൊരുക്കം

കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്ന് രണ്ടും മൂന്നും മണിക്കൂറുകള്‍ മാത്രം യാത്രയുള്ള പ്രദേശമാണ് കുടക്. കുടകിന്റെ വിനോദ സഞ്ചാരം കേളികേട്ടപ്പോള്‍, മനുഷ്യന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന ഒരു സമൂഹത്തെ ആരും കണ്ടില്ല. കാപ്പിത്തോട്ടത്തിലെ ജോലിയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം. മഴക്കാലമായാല്‍ അത് മുടങ്ങും. മഴയെ ഇഷ്ടപ്പെടുന്ന കുട്ടികളും, മഴക്കാലം ഗൃഹാതുരത്വമായി കൊണ്ടുനടക്കുന്നവരുമുള്ള നാട്ടില്‍ മഴയെ പേടിച്ച് കഴിയുന്ന ഒരു കൂട്ടം. മഴ അവര്‍ക്ക് ദാരിദ്യത്തിന്റെയും ദുരിതത്തിന്റെയും പ്രതീകമായിരുന്നു. പഠിക്കാന്‍ മിടുക്കരായ അവരുടെ മക്കള്‍ക്ക് പോകാന്‍ മികച്ച സ്‌കൂളുകളോ കോളജുകളോ ആ പ്രദേശത്തില്ല. എന്നിട്ടും ഡിഗ്രി വരെ പഠിച്ച കുട്ടികള്‍ അവിടെയുണ്ട്. അങ്ങനെ ആരോടും പറയാത്ത ഇല്ലായ്മകളുടെ നീണ്ട നിരയും, വിധിയോട് പോരാടിത്തീര്‍ത്ത ജീവിതവുമായി നെഞ്ചുരുകുന്ന ഒരു സമൂഹം. അവിടേക്കാണ് ഖയ്യൂമും സംഘവും എത്തുന്നത്. ജീവകാരുണ്യ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അത്ര സജീവമല്ലാത്ത അവിടെ, അവിടുത്തെ മനുഷ്യര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആ യുവാക്കള്‍ തീരുമാനിച്ചുറപ്പിച്ചു.
ഭക്ഷണ കിറ്റും, സ്‌കൂള്‍ കിറ്റും ഒക്കെയായി അവര്‍ തുടര്‍ച്ചയായി നാപോകിലേക്കെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി അത് തുടരുകയാണ്. ഇതിനൊക്കെ ഇടയിലും അവര്‍ക്ക് തലചായ്ക്കാന്‍ അടച്ചുറപ്പുള്ള വീട് എന്നതായിരുന്നു ഖയ്യൂമിന്റെയും കൂട്ടുകാരുടെയും സ്വപ്നം. ഈ റമദാനാകുമ്പോഴേക്കും അവരെ സൗകര്യമുള്ള വീടുകളിലേക്ക് മാറ്റണമെന്ന് അവര്‍ ആഗ്രഹിച്ചു. ലക്ഷങ്ങള്‍ ആവശ്യമുള്ള വലിയ ഉദ്യമമായിരുന്നു അത്. പക്ഷെ ആത്മവിശ്വാസത്തോടെ അവര്‍ അതിനായിറങ്ങി. അങ്ങനെയാണ് ഇന്ന് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 'അഭയം' പിറവിയെടുക്കുന്നത്. സംഘടനകള്‍ രൂപീകൃതമായതിന് ശേഷം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നിടത്ത്, ഒരു ലക്ഷ്യത്തിന് വേണ്ടി പിറകൊണ്ട കൂട്ടായ്മ പിന്നീട് വലിയൊരു ജീവകാരുണ്യ പ്രവര്‍ത്തന ശൃംഖലയായി മാറുന്ന അപൂര്‍വ്വത കൂടി അതിലുണ്ടായിരുന്നു.

സ്വപ്നക്കൂടുകള്‍ക്ക് നിറച്ചാര്‍ത്ത്

വിദ്യാര്‍ഥികള്‍ മുതല്‍ പ്രവാസി വ്യവസായികള്‍ വരെയുള്ളവരെ അംഗങ്ങളായുള്ള 'അഭയം' കൂട്ടായ്മയാണ് ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയത്. ഈ റമദാനില്‍ 11 കുടുംബങ്ങള്‍ക്ക് 'അഭയം കോമ്പൗണ്ട്' എന്ന പദ്ധതിയിലൂടെ വീട് നിര്‍മിച്ച് നല്‍കി. രോഗികളായ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് നേരത്തെ വീട് നിര്‍മിച്ചു നല്‍കിയിരുന്നു.
പുഴയുടെ തീരത്തെ സ്ഥലത്ത് വീടു നിര്‍മിച്ചു നല്‍കുന്നതില്‍ നിയമപരമായ തടസമുണ്ടായിരുന്നതിനാല്‍ 'അഭയം കോമ്പൗണ്ടി'നായി മറ്റൊരു സ്ഥലം കണ്ടെത്തേണ്ടിയിരുന്നു. അതിന് സമയമെടുത്തു. പിന്നീട് 24 സെന്റ് സ്ഥലമെടുത്ത് അവിടെയാണ് അഭയം കോമ്പൗണ്ട് ഒരുക്കിയത്. രണ്ടര മാസം കൊണ്ട് തന്നെ ഏഴ് മാസം മാത്രം പ്രായമുള്ള 'അഭയത്തി'ന്റെ നേതൃത്വത്തില്‍ അവിടെ വീടുകളൊരുങ്ങി. വര്‍ഷങ്ങളായി ചെറു കുടിലുകളില്‍ താമസിക്കുന്നവരുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു അത്. 365 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍, രണ്ട് ബെഡ്‌റൂമുകളും, ബാത്ത്‌റൂമും സിറ്റ് ഔട്ടും അടങ്ങുന്നതാണ് വീട്. രണ്ടര ലക്ഷം രൂപയാണ് ഒരു വീടിന്റെ ചിലവ്. അഭയത്തിലെ അംഗങ്ങളായ 11 പേര്‍ ചേര്‍ന്നാണ് 11 വീടുകള്‍ നിര്‍മിച്ചത്.
'ഇതൊരു അടിത്തറയിടല്‍ മാത്രമാണ്. നാപോകില്‍ വീടെന്ന സ്വപ്നമായി കഴിയുന്ന കുടുംബങ്ങള്‍ ഇനിയുമുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അവിടെ 50 വീടുകളാണ് ഞങ്ങളുടെ ലക്ഷ്യം. ഈ പദ്ധതി 'അഭയം' കൂട്ടായ്മയിലെ അംഗങ്ങള്‍ മാത്രം ചേര്‍ന്നാണ് പൂര്‍ത്തീകരിച്ചത്. ഇനി ഞങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയിലേക്ക് സഹായമഭ്യര്‍ഥിച്ച് ചെല്ലാം'- പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖയ്യൂം മാന്യ പറയുന്നു. ഒരു കാര്യത്തിനായി നിങ്ങള്‍ ആത്മാര്‍ഥമായി തുനിഞ്ഞിറങ്ങിയാല്‍ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ അന്വര്‍ഥമാക്കുന്നതായിരുന്നു അഭയം കോമ്പൗണ്ട് എന്ന ആശയത്തിന്റെ പൂര്‍ത്തീകരണം. കാര്‍മേഘം മൂടുമ്പോള്‍ പിടഞ്ഞിരുന്ന നാപോകിലെ കുടിലുകളിലെ ഹൃദയങ്ങള്‍ക്ക് ഇനി മഴ ദുരിതമാകില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  30 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago