HOME
DETAILS
MAL
ജാതിപ്പേരു വിളിച്ച് അശ്ലീലഭാഷയില്‍ സംസാരിച്ചതിന് വനിതാ കൗണ്‍സിലര്‍ പരാതി നല്കി
backup
September 13 2018 | 05:09 AM
തൃശൂര്‍: ജാതിപ്പേരു വിളിച്ച് അശ്ലീലഭാഷയില്‍ സംസാരിച്ചതിന് സ്വന്തം പാര്‍ട്ടിയിലെ നേതാവിനെതിരെ വനിത കൗണ്‍സിലര്‍ പൊലിസില്‍ പരാതി നല്കി. കോണ്‍ഗ്രസ് അംഗവും ചാവക്കാട് നഗരസഭ ആറാം വാര്‍ഡ് കൗണ്‍സിലറുമായ ഹിമ മനോജാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി യതീന്ദ്രദാസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
പ്രളയ ദുരിതത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് യതീന്ദ്രദാസ് തനിക്കെതിരെ ജാതിപ്പേരു വിളിച്ച് അശ്ലീല ഭാഷയില്‍ ആക്ഷേപിച്ചതെന്ന് ഹിമ മനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് പ്രശ്നം ഒത്തു തീര്‍ക്കണമെന്നാണ് ഫോണിലൂടെ തന്നോട് ആവശ്യപ്പെട്ടതെന്ന് ഹിമ പറഞ്ഞു.
കലക്ടര്‍ക്കും കുന്നംകുളം ഡിവൈ.എസ്.പിക്കും വനിത കൗണ്‍സിലര്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."