ഡെങ്കിഭീതി വിട്ടൊഴിയാതെ മട്ടന്നൂര്‍; 11 പേര് കൂടി ചികിത്സ തേടി
മട്ടന്നൂര്‍: ഡെങ്കിപ്പനി വ്യാപനം തടയാന്‍ കഴിയാത്തതില്‍ ആശങ്കയിലായി മട്ടന്നൂര്‍. ഇന്നലെ മാത്രം 11 പേരാണ് ചികിത്സ തേടിയത്.
ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധന ആശങ്കയുണ്ടാക്കുകയാണ്. പരിസരശുചിത്വമില്ലാത്തതും വീടുകള്‍ക്കു പുറമെ വ്യാപാര സ്ഥാപനങ്ങള്‍, ഓവുചാലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമാണ് രോഗം പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മട്ടന്നൂര്‍ നഗരത്തിനു പുറമേ പൊറോറ, ഏളന്നൂര്‍, ചാവശ്ശേരി ഭാഗങ്ങളില്‍ നിന്നു ചികിത്സക്ക് മട്ടന്നൂരില്‍ എത്തുന്നുണ്ട്.
കൊതുക് നശീകരണത്തിന് ആരോഗ്യവകുപ്പ് വിവിധ പദ്ധതികള്‍ ചെയ്തുവരുന്നുണ്ടെങ്കിലും കാനകള്‍, ആള്‍ത്താമസമില്ലാത്ത പുരയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനവും നഗരസഭയുടെ ഡ്രൈഡേ ആചരിക്കലും നടക്കുന്നതിഭയിലാണ് വീണ്ടും ഡെങ്കി പടരുന്നത്. ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയും നേത്യത്വത്തില്‍ ജനകീയ വാര്‍ഡ് കൂട്ടായ്മയ്ക്കും തുടക്കം കുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."