HOME
DETAILS
MAL
ബീഫ് സ്റ്റാള്‍ പൂട്ടിക്കാന്‍ ബി.ജെ.പി ഹര്‍ത്താല്‍
backup
May 13 2017 | 05:05 AM
കൊല്ലം: ജില്ലയിലെ നല്ലിലയില്‍ ബീഫ് വില്‍പ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഹര്‍ത്താല്‍ നടത്തി. ഇതിനെതിരേ ബീഫ് ഫെസ്റ്റ് നടത്തി സി.പി.എം പ്രതിഷേധിച്ചു.
നല്ലില പഞ്ചായത്ത് മാര്‍ക്കറ്റിലെ ബീഫ് വില്‍പ്പനയ്ക്കെതിരേ രണ്ടുദിവസം മുന്‍പ് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മാര്‍ക്കറ്റില്‍ ഇനിമുതല്‍ ബീഫ് വില്ക്കാന് പടില്ലെന്നു പറഞ്ഞായിരുന്നു പ്രകടനം.
മാര്‍ക്കറ്റില്‍ ബി.ജെ.പിയുടെ കൊടി നാട്ടുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന ബി.ജെ.പി നിലപാട് അംഗീകരിക്കില്ലെന്നുപറഞ്ഞ് സി.പി.എം ബീഫ് വില്‍പ്പന നടത്തിയിരുന്നു.
തുടര്‍ന്നാണ് ഹര്‍ത്താലുമായി ബി.ജെ.പി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."