HOME
DETAILS

പ്രളയത്തില്‍ വയനാടിന് കൈത്താങ്ങായ വിഖായക്ക് ആദരം

  
backup
September 13 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%88

 

വിഖായയുടെ പ്രവര്‍ത്തനം നാട് അംഗീകരിച്ചത്: ശഹീറലി തങ്ങള്‍


കല്‍പ്പറ്റ: നാടിനെ വിഴുങ്ങിയ പ്രളയത്തില്‍ വയനാടിന് കൈത്താങ്ങായ വിഖായ ആക്ടീവ് വിങിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആദരമൊരുക്കി.
കല്‍പ്പറ്റ അഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ. മുഹമ്മദ്കുട്ടി ഹസനി പ്രാര്‍ഥന നടത്തി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘടാനം ചെയ്തു. വിഖായയുടെ പ്രവര്‍ത്തനം നാട് അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മെയ്യായി നാടിന്റെ കണ്ണീരിനൊപ്പം നിന്ന വിഖായ പ്രവര്‍ത്തകര്‍ കാണിച്ചത് മഹനീയ മാതൃകയാണ്. ഇവരുടെ സഹായം ഇപ്പോഴും തുടരുകയാണ്. അണമുറിയാതെ അത് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം നാട്ടിലെ ജാതി-രാഷ്ട്രീയ ചിന്തകളെ കഴുകിക്കളഞ്ഞുവെന്നും ഒരു മനസായി പ്രവര്‍ത്തിക്കാനുള്ള മനസ് നമ്മള്‍ കാത്തുസൂക്ഷിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉണര്‍ത്തിച്ചു. വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍ വിഖായ ജില്ലാ ചെയര്‍മാന്‍ റഷീദ് വെങ്ങപ്പള്ളിക്കും പ്രകാശന്‍ മീനങ്ങാടിക്കും നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ശഹീറലി ശിഹാബ് തങ്ങള്‍, കെ. മുഹമ്മദ്കുട്ടി ഹസനി, എം. മുഹമ്മദ് ബഷീര്‍, കാഞ്ഞായി ഉസ്മാന്‍, ശൗക്കത്തലി മൗലവി വെള്ളമുണ്ട, കെ.എ നാസര്‍ മൗലവി, നൗഫല്‍ വാകേരി, മൊയ്തീന്‍കുട്ടി പിണങ്ങോട്, ശമീര്‍ കമ്പളക്കാട്, എ.കെ സുലൈമാന്‍ മൗലവി, അബ്ദുലത്തീഫ് വാഫി വിതരണം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ ചടങ്ങിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രളയ ദുരിതാശ്വാസത്തിലേക്കുള്ള എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ വയനാട് ചാപ്റ്ററിന്റെ ഫണ്ട് മൊയ്തീന്‍കുട്ടി പിണങ്ങോട്, മുഹമ്മദലി റഹ്മാനി, ഇ. നാസര്‍ എന്നിവരും അബൂദാബി എസ്.കെ.എസ്.എസ്.എഫിന്റെ ഫണ്ട് ശമീര്‍ കമ്പളക്കാടും ജില്ലാ പ്രസിഡന്റ് മുഹിയുദ്ധീന്‍കുട്ടി യമാനിയെ ഏല്‍പ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹിയുദ്ധീന്‍കുട്ടി യമാനി അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അയ്യൂബ് മുട്ടില്‍ സ്വാഗതം പറഞ്ഞു. വിഖായ ജില്ലാ ചെയര്‍മാന്‍ റഷീദ് വെങ്ങപ്പള്ളി ചടങ്ങിന് നന്ദിയും പറഞ്ഞു.


വിഖായ സമൂഹത്തിന് എല്ലാതരത്തിലും മാതൃക: എ. സജീവന്‍


കല്‍പ്പറ്റ: പ്രളയത്തില്‍ സ്വന്തത്തെ മറന്ന് സമൂഹത്തിനായി പ്രവര്‍ത്തിച്ച വിഖായ എല്ലാതരത്തിലും സമൂഹത്തിന് മാതൃകയാണെന്ന് സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഒരുക്കിയ വിഖായ പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സെല്‍ഫിയായി ലോകത്തിന് മുന്നില്‍ കാണിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ കുമിഞ്ഞുകൂടുന്ന ഈ കാലത്ത് സ്വയം സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എങ്ങിനെ ആയിരിക്കണമെന്നതിന്റെ പൂര്‍ണ ഉദാഹരണമാണ് വിഖായ. രാജ്യത്ത് വര്‍ഗീയ വിഷം ചീറ്റി ചിദ്രത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ക്കുള്ള തിരിച്ചടി കൂടിയാണ് മാനവ സൗഹാര്‍ദത്തിന്റെ മുഖമുള്ള വിഖായ. ഇത്തരത്തിലുള്ള നന്മ മനസുകളെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

അഭിനന്ദനങ്ങള്‍ക്കും അപ്പുറമാണ് വിഖായ: എ. പ്രഭാകരന്‍ മാസ്റ്റര്‍


കല്‍പ്പറ്റ: വലിയ ദുരന്തമുഖത്ത് നിന്ന് വയനാടിനെ കൈപ്പിടിച്ചുയര്‍ത്താന്‍ വീടും കുടുംബവും മറന്ന് പ്രവര്‍ത്തിച്ച വിഖായ പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഒരുക്കിയ വിഖായ പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങില്‍ ഉപഹാര സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. തന്റെ ഡിവിഷനായ തവിഞ്ഞാലില്‍ ഉണ്ടായ എല്ലാ അപകട മേഖലകളിലും കൈമെയ് മറന്നുള്ള വിഖായയുടെ പ്രവര്‍ത്തനം നേരില്‍ കണ്ടവനാണ് ഞാന്‍. നമ്മള്‍ നിര്‍മ്മിച്ച അതിര്‍വരമ്പുകള്‍ പ്രളയം തകര്‍ത്തെറിഞ്ഞപ്പോള്‍ അവിടെയുയര്‍ന്ന് വന്ന മനുഷ്യത്വത്തിന്റെ പ്രതീകങ്ങളാണ് വിഖായയുടെ പ്രവര്‍ത്തകര്‍. നിങ്ങളുടെ നന്മയാണ് ഈ ലോകത്തിന്റെ നിലനില്‍പിന് ആധാരമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago