സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: ഇടപെടുമെന്ന് രാഹുല്‍
കല്‍പ്പറ്റ: മാധ്യമ പ്രവര്ത്തകന് സിദ്ധിഖ് കാപ്പന്റെ അറസ്റ്റില്‍ ഇടപെടല്‍ നടത്തുമെന്ന് രാഹുല്‍ ഗാന്ധി എം.പി. ഇന്നലെ കല്‍പ്പറ്റയിലെത്തി നിവേദനം നല്കിയ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്, മക്കളായ മുസമ്മില്‍, സിദാന്, മെഹ്നാസ്, സഹോദരന് ഹംസ എന്നിവരോടാണ് എം.പി ഇക്കാര്യം വ്യക്തമാക്കിയത്. കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലെത്തിയാണ് കാപ്പന്റെ ഭാര്യ റൈഹാനത്തും സഹോദരനും രണ്ട് മക്കളും നിവേദനം നല്‍കിയത്.
നീതി ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് റൈഹാനത്ത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധീഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ വകുപ്പുകള്‍ ചുമത്തുന്നതില്‍ ആശങ്കയുണ്ടെന്നും വിഷയത്തില്‍ ഇടപെടല്‍ നടത്തുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചതായും റൈഹാനത്ത് വ്യക്തമാക്കി.
രാഹുല്‍ പോയ വഴിയിലൂടെ തന്നെയാണ് ഭര്‍ത്താവും ഹത്രാസിലേക്ക് പോയത്. തെറ്റൊന്നും ചെയ്തിട്ടില്ല. ഇന്നുവരെ ഭര്‍ത്താവിനെ ബന്ധപ്പെടാനായിട്ടില്ല. വക്കീലിനു പോലും കാണാനുള്ള അനുമതി നല്‍കിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ പിന്തുണ തനിക്കുവേണമെന്നും റൈഹാനത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."