HOME
DETAILS

ഹെറാള്‍ഡ് കേസ്: അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്ത കള്ളം: കോണ്‍ഗ്രസ്

  
backup
May 13 2017 | 05:05 AM

%e0%b4%b9%e0%b5%86%e0%b4%b1%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4


ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരേ അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിനോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമാണെന്നും എ.ഐ.സി.സി വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ നടത്തിപ്പുകാരായ യങ് ഇന്ത്യന്‍ ലിമിറ്റഡിന്റെ ആറുവര്‍ഷം മുന്‍പുള്ള ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ആദായ നികുതി വകുപ്പിന്റെ ഈ നടപടിയെ ചോദ്യം ചെയ്താണ് യങ് ഇന്ത്യ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ആറുവര്‍ഷം പഴക്കമുള്ള ഇടപാട് വീണ്ടും പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിന് നിയമപരമായ അധികാരമില്ല എന്നതായിരുന്നു കമ്പനിയുടെ പ്രധാന വാദം.
ഇന്നലെ റിട്ട് പരിഗണനയ്‌ക്കെടുത്ത കോടതി ഇതടക്കമുള്ള വാദം ആദായ നികുതി വകുപ്പിനു മുന്നില്‍ ഉന്നയിക്കാന്‍ യങ് ഇന്ത്യയോട് നിര്‍ദേശിക്കുകയായിരുന്നു.
തങ്ങളുടെ വാദം ആദായ നികുതി വകുപ്പിന് മുന്നില്‍ ഉന്നയിക്കാന്‍ അവസരമുണ്ടാക്കി നല്‍കിയ സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കുകയാണുണ്ടായതെന്ന് യങ് ഇന്ത്യക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി വിശദീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  17 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  19 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  39 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago