പ്രളയ ദുരിതാശ്വാസ നിധി ശേഖരണം: രണ്ടാം ദിവസം ലഭിച്ചത് മൂന്നു കോടിയും രണ്ടര പവനും
കണ്ണൂര്‍: മന്ത്രിമാരുടെ പ്രളയ ദുരിതാശ്വാസ നിധി ശേഖരണം കണ്ണൂരില്‍ തുടരുന്നു. രണ്ടാം ദിവസം മൂന്നു കോടിയും രണ്ടര പവനുമാണ് ലഭിച്ചത്.
മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണം പിണറായി, ചിറക്കുനി, കൂത്തുപറമ്പ്, പാനൂര്‍ എന്നീ നാലുകേന്ദ്രങ്ങളിലാണ് ബുധനാഴ്ച നടന്നത്.
നാലു കേന്ദ്രങ്ങളില്‍ നിന്നായി 3,02,39,338 രൂപ ലഭിച്ചു. ആദ്യ ദിവസമായ ചൊവ്വാഴ്ച 4.45 കോടി രൂപയും 88 സെന്റ് ഭൂമിയും ലഭിച്ചിരുന്നു. പിണറായി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ധനസമാഹരണത്തില്‍ പിണറായി, വേങ്ങാട്, കോട്ടയം മലബാര്‍ പഞ്ചായത്തുകളില്‍ നിന്നായി 75,29,101 രൂപയും കാല് പവന് ഡയമണ്ടും സംഭാവനയായി ലഭിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ഗീതമ്മ (പിണറായി), സി.പി അനിത (വേങ്ങാട്), ടി ഷബ്ന (കോട്ടയം മലബാര്‍)സംസാരിച്ചു. ചിറക്കുനി ബസാറില്‍ നടന്ന വിഭവ സമാഹരണത്തില്‍ ധര്‍മടം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 43,82,364 രൂപയും രണ്ടേ കാല് പവന് സ്വര്‍ണവും ലഭിച്ചു. ധര്‍മടം പഞ്ചായത്തിലെ ബൈജു നങ്ങാരത്തിന്റെ മകന് ഇശാന്‍ദേവിന്റെ ആദ്യജന്‍മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും തൊഴിലുറപ്പുപദ്ധതി ഓവര്‍സിയറും എഇയും ഓരോ പവന് വീതമുള്ള വളകളും നല്‍കിയത് സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. കൂത്തുപറമ്പില്‍ നടന്ന ധനസമാഹരണത്തില്‍ 77,32,574 രൂപ മന്ത്രി ഏറ്റുവാങ്ങി. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.
പാനൂര്‍ യു.പി സ്കൂളില്‍ നടന്ന ഫണ്ട് ശേഖരണച്ചടങ്ങില്‍ 1,05,95,299 രൂപ സംഭാവനയായി ലഭിച്ചു. എം.എല്‍.എ ഓഫിസ് മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 83,04,455 രൂപ കെ.കെ പവിത്രന് മമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ കെ.വി സുമേഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം
National
• 3 days agoഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം
National
• 3 days agoപി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി മുഖ്യമന്ത്രി
Kerala
• 3 days agoകാഫിര്‍ സ്ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Kerala
• 3 days ago'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
National
• 3 days agoസി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ
National
• 3 days ago'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി
National
• 3 days agoകോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു
Kerala
• 3 days agoപി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി
Kerala
• 3 days agoടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി
Kerala
• 3 days agoസി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി
National
• 3 days agoആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി
Kerala
• 3 days agoചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്
Kerala
• 3 days ago'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍
National
• 3 days agoമുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന് സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
latest
• 3 days agoആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
latest
• 3 days agoചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ
oman
• 3 days agoതെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ
uae
• 3 days agoശൈഖുല്‍ ജാമിഅ ഇനി ഓര്മ; പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
70 തവണയായി മയ്യിത്ത് നിസ്ക്കാരം
ജിഫ്രി തങ്ങളും സാദിഖലി തങ്ങളും ഉള്‍പെടെ നേതൃത്വം നല്കി