HOME
DETAILS

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

  
Web Desk
March 03, 2026 | 4:18 AM

iran warns of attack on vessels attempting to cross hormuz strait

തെഹ്റാന്‍: ഇസ്‌റാഈലും യു.എസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം രൂക്ഷമായി തുടരുകയാണ്. വാണിജ്യ കപ്പല്‍ ഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടക്കുക എന്ന നിര്‍ണായക നീക്കവും ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.  മാത്രമല്ല കടലിടുക്ക് വഴി കടന്നു പോകാന്‍ ശ്രമിച്ചാല്‍ ഏതൊരു കപ്പലിനേയും അക്രമിക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇറാന്‍.  വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക്‌ റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേശകനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

'കടലിടുക്ക് അടച്ചിരിക്കുന്നു. ആരെങ്കിലും കടന്നുപോകാന്‍ ശ്രമിച്ചാല്‍, റെവല്യൂഷണറി ഗാര്‍ഡിലെയും സാധാരണ നാവികസേനയിലെയും ധീരന്മാര്‍ ആ കപ്പലുകള്‍ക്ക് തീയിടും,'' IRGC യുടെ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി തിങ്കളാഴ്ച പറഞ്ഞു.

കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി. യുഎസ് സഖ്യരാജ്യത്തിന്റെ അതെന നോവ എന്ന എണ്ണ ടാങ്കറിന് ആക്രമണത്തെ തുടര്‍ന്ന് തീപിടിച്ചു. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

''ഞങ്ങള്‍ എണ്ണ പൈപ്പ്ലൈനുകളും ആക്രമിക്കും, ഒരു തുള്ളി എണ്ണ പോലും മേഖല വിട്ടുപോകാന്‍ അനുവദിക്കില്ല. വരും ദിവസങ്ങളില്‍ എണ്ണവില 200 ഡോളറിലെത്തും,'' ജബ്ബാരി ഐആര്‍ജിസിയുടെ ടെലിഗ്രാം ചാനലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

''ആയിരക്കണക്കിന് ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുള്ള അമേരിക്കക്കാര്‍ ഈ മേഖലയിലെ എണ്ണയെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ ഒരു തുള്ളി എണ്ണ പോലും തങ്ങളില്‍ എത്തില്ലെന്ന് അവര്‍ അറിയണം,'' അദ്ദേഹം പറഞ്ഞതായി അര്‍ദ്ധ-ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സിയും ഉദ്ധരിച്ചു.

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് രണ്ട് ദിവസം മുമ്പേ തന്നെ ഐ.ആര്‍.ജി.സി റേഡിയോ സന്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതോടെ പല പ്രമുഖ ഷിപ്പിങ് കമ്പനികളും ഹോര്‍മുസിലൂടെയുള്ള യാത്ര നിര്‍ത്തി. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് യു.എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണെന്ന് ട്രാക്കിങ് വെബ്സൈറ്റുകള്‍ കാണിക്കുന്നു. 

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകുമെന്നും  ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാന്‍ കാരണമാകുകയും ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഹോര്‍മുസ് കടലിടുക്ക്
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പേര്‍ഷ്യന്‍ കടലിടുക്കിലേക്കുള്ള കവാടമാണ് ഹോര്‍മുസ് എന്നറിയപ്പെടുന്നത്. വടക്ക ഇറാനും തെക്ക് യു.എ.ഇയുമാണ് അതിര്‍ത്തി പങ്കിടുന്നത്. 160 കിലോമീറ്റര്‍ നീളവും 33 കിലോമീറ്റര്‍ വീതിയുമുള്ള ഈ കടലിടുക്കിന് 3.2 കിലോമീറ്റര്‍ വീതിയുള്ള കപ്പല്‍ ചാലിലൂടെ മാത്രമേ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയുകയുള്ളൂ. ഏഷ്യയിലേക്കുള്ള 83 ശതമാനം എല്‍.എന്‍.ജിയും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആ കടലിടുക്ക് വഴിയുള്ള അസംസ്‌കൃത എണ്ണയുടെ 69 ശതമാനവും ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് എത്തിയത്.

iran has issued a fresh warning that any vessel attempting to pass through the hormuz strait could face attack amid escalating regional tensions and ongoing military conflict in west asia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ 'സൺറൈസേഴ്‌സ്' ഉദയം; അരങ്ങേറ്റത്തിൽ വിക്കറ്റ് വേട്ടയുമായി പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും

Cricket
  •  a day ago
No Image

യു.എസ് താവളങ്ങള്‍ സുരക്ഷയല്ല, ഭീഷണിയാണ്; നിര്‍ണായക സമയത്ത് സഹായിച്ചതുമില്ല, യു.എസുമായി അകന്ന് ഗള്‍ഫ് രാജ്യങ്ങള്‍; യുദ്ധം ഭൗമരാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിവരയ്ക്കുന്നു

Saudi-arabia
  •  a day ago
No Image

ഡോക്ടറുടെ കാര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മുന്‍ ജോലിക്കാരന്‍ മരിച്ചു

Kerala
  •  a day ago
No Image

ക്ലാസിനിടെ കംപ്യൂട്ടറില്‍ ഗെയിം കളിച്ച് വിദ്യാര്‍ഥി;  വിലക്കിയ അധ്യാപികയുടെ മൂക്കിടിച്ചു പരത്തി,ഗുരുതര പരുക്ക്, അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശം 

Kerala
  •  a day ago
No Image

രാജ്യത്തിന് ആശ്വാസമായി 20,400 ടണ്‍ പാചകവാതകവുമായി ഇന്ത്യന്‍ കപ്പല്‍ ഇന്ന് ഗുജറാത്തിലെത്തും

National
  •  a day ago
No Image

ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാകണം: നിലപാട് വ്യക്തമാക്കി ഇന്ത്യ; ഫ്രാൻസുമായി ചർച്ച നടത്തി

International
  •  a day ago
No Image

ചികിത്സയ്‌ക്കെത്തുന്ന രോഗികൾ 'ജയ് ശ്രീറാം' വിളിച്ചാൽ ചികിത്സാ ഫീസിൽ ഇളവ്; കൊൽക്കത്തയിലെ ഡോക്ടറുടെ നടപടി വിവാദത്തിൽ

latest
  •  a day ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍; പവന്‍ ഖേരയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ബിഹാർ; നീതിഷ് ഇന്ന് സ്ഥാനമൊഴിയും; പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി യോഗം

National
  •  a day ago
No Image

ബംഗാള്‍ വോട്ടര്‍പട്ടിക: ആശങ്കയറിയിച്ച് സുപ്രിംകോടതി

National
  •  a day ago