HOME
DETAILS

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

  
Web Desk
March 03, 2026 | 4:03 AM

cpi enforces term limit 6 sitting mlas to be dropped

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ടേംവ്യവസ്ഥ കർശനമായി നടപ്പാക്കാൻ സി.പി.ഐ. ഇതോടെ ആറു സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ (അടൂർ), വി. ശശി (ചിറയിൻകീഴ്), ഇ. ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), ഇ.കെ വിജയൻ (നാദാപുരം, ജി.എസ് ജയലാൽ (ചാത്തന്നൂർ), പി.എസ് സുപാൽ (പുനലൂർ) എന്നിവർക്കാണ് ടേംവ്യവസ്ഥയിൽ കൂടി സ്ഥാനാർഥിത്വം നഷ്ടപ്പെടുന്നത്. പി.എസ് സുപാൽ മൂന്നുതവണ മത്സരിച്ചെങ്കിലും ടേംവ്യവസ്ഥ പ്രകാരം രണ്ടുതവണയെ ആയിട്ടുള്ളൂ. അങ്ങനെയെങ്കിൽ സുപാലിന് ഒരുതവണകൂടി മത്സരിക്കാൻ അവസരം ലഭിക്കാനും സാധ്യതയുണ്ട്.

നിലവിൽ മന്ത്രിമാരായിട്ടുള്ള ജി.ആർ അനിൽ, കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവർ വീണ്ടും മത്സരിക്കും. മൂന്നുതവണ മത്സരിച്ചവർ ഇനി മത്സരിക്കേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. അടുത്തദിവസം ചേരുന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവാകും അന്തിമ തീരുമാനമെടുക്കുക. അതേസമയം, പാർട്ടി ജില്ലാ നേതൃത്വങ്ങൾക്കു സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ അതൃപ്തിയുണ്ട്. പാർട്ടി ജില്ലാ കൗൺസിലുകളോട് സംസ്ഥാന നേതൃത്വം അഭിപ്രായം തേടിയില്ലെന്നാണ് പരാതി. ഈ മാസം എട്ടിന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ 25 സ്ഥാനാർഥികളെയും തീരുമാനിക്കാനാണ് സാധ്യത.

The CPI has enforced its term limit policy, meaning six sitting MLAs won't contest the upcoming elections. Affected MLAs include Deputy Speaker Chittayam Gopakumar, V. Sasi, E. Chandrasekharan, EK Vijayan, GS Jayalal, and PS Supal. Supal might get one more chance if his previous terms are reconsidered.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  3 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  3 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  3 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  3 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  3 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  3 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  3 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  3 days ago