HOME
DETAILS

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

  
Web Desk
March 03, 2026 | 3:00 AM

6 American troops killed since launch of Operation Epic Fury

വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ ഇറാനും അമേരിക്ക- ഇസ്‌റാഈല്‍ സഖ്യവും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ,  ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സേന ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച കുവൈത്തില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ തകര്‍ന്ന സൈനിക കേന്ദ്രത്തില്‍ നിന്ന് കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ആറായത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചതിന് ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും വന്‍തോതിലുള്ള സൈനിക നടപടികള്‍ തുടരുകയാണെന്നും സെന്റകോം അറിയിച്ചു. 
ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം ഇറാനിലെ 1,250ലധികം ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായും ഇറാന്റെ 11 കപ്പലുകള്‍ നശിപ്പിച്ചതായും അമേരിക്ക അവകാശപ്പെട്ടു. ഇറാന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 550 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും ഉയര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയില്‍ കുവൈത്ത് സേനയ്ക്ക് അബദ്ധം സംഭവിക്കുകയും മൂന്ന് യുഎസ് എ15E യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുകയും ചെയ്തു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതമായി രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
സൈനിക നടപടി ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു. നാലഞ്ച് ആഴ്ചകള്‍ കൊണ്ട് ലക്ഷ്യം കാണാനാകുമെന്നാണ് പ്രതീക്ഷയെങ്കിലും അതിലധികം കാലം യുദ്ധം തുടരാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഒറ്റരാത്രികൊണ്ട് അവസാനിക്കുന്ന നീക്കമല്ലെന്നും സൈനിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമയമെടുക്കുമെന്നും ജോയിന്റ് ചീഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു. കൂടുതല്‍ അമേരിക്കന്‍ സൈനികരെ മേഖലയിലേക്ക് വിന്യസിച്ചതായും പെന്റഗണ്‍ അറിയിച്ചു.

The US Central Command (CENTCOM) said on Monday that the number of American service members killed since the launch of Operation Epic Fury has risen to six, as fighting across the Middle East intensifies. The command added that US forces had recently recovered the remains of two previously unaccounted for service members from a facility that was struck during Iran's initial attacks in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

Kerala
  •  21 hours ago
No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  a day ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  a day ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  a day ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  a day ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  a day ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  a day ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  a day ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  a day ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  a day ago