മമതയുടെ അഭാവത്തില്‍ ബംഗാളില്‍ ഭരണനിര്‍വഹണത്തിന് പ്രത്യേക സമിതി
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി വിദേശ പര്യടനത്തിന് പോകുന്ന പശ്ചാത്തലത്തില്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി മന്ത്രിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു. ഈ മാസം 16 മുതല്‍ 28 വരെ ഫ്രാങ്ക്ഫര്‍ട്ട്, മിലാന്‍ എന്നിവടങ്ങള്‍ സന്ദര്‍ശിക്കാനാണ് മമത പോകുന്നത്. ഈ സാഹചര്യത്തിലാണ് ഭരണ നിര്‍വഹണത്തിന് പ്രത്യേക പാനല്‍ രൂപീകരിച്ചത്.
വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി ചെയര്‍മാനായുള്ള സമിതിയില്‍ പഞ്ചായത്ത് മന്ത്രി സുബ്രതാ മുഖര്‍ജി. നഗര വികസന മന്ത്രി ഫിര്‍ഹാദ് ഹക്കിം, ഗതാഗത മന്ത്രി സുവേന്ദു അധികാരി, പൊതുമരാമത്ത് മന്ത്രി അരൂപ് ബിശ്വാസ് എന്നിവര്‍ക്കു പുറമെ മറ്റ് ആറു മന്ത്രിമാര്‍ കൂടി അടങ്ങുന്നതാണ് സമിതി. ഉദ്യോഗസ്ഥ തലത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി നവീന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഉദ്യോഗസ്ഥരും സമിതിയിലുണ്ട്.
മുഖ്യമന്ത്രി തിരിച്ചെത്തുന്നതുവരെയായിരിക്കും സമിതിയുടെ പ്രവര്‍ത്തനമെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."