കൊട്ടാരക്കരയില്‍ എ ഗ്രൂപ്പും കൊടിക്കുന്നില്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷം
കൊട്ടാരക്കര: എ ഗ്രൂപ്പിന്റെ യോഗ സ്ഥലത്തേക്ക് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ അനുകൂലികള്‍ തള്ളിക്കയറിയതിനെത്തുടര്‍ന്ന് വാക്കു തര്‍ക്കവും സംഘര്‍ഷവും. പൊലിസിന്റെ ഇടപെടലിനെ തുടര്‍ന്ന് വലിയതോതിലുള്ള ഏറ്റമുട്ടല്‍ ഒഴിവായി. ഹാളിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ടിലധികം പേര്‍ക്ക് മര്‍ദനമേറ്റു.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കൊട്ടാരക്കരയിലെ സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പ് രഹസ്യയോഗം വിളിച്ചത്.
കൊടുക്കുന്നിലിന്റെ അനുകൂലികളായിരുന്ന അമ്പതോളംപേര്‍ എ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തതറിഞ്ഞാണ് കൊടിക്കുന്നില്‍ അനുകൂലികള്‍ യോഗസ്ഥലത്തേക്കെത്തിയത്. ഇവര്‍ യോഗം നിരീക്ഷിക്കുകയും പങ്കെടുക്കുന്നവരുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനെ യോഗത്തിനെത്തിയവര്‍ ചോദ്യ ചെയ്തിരുന്നു.
ഇതിനിടയില്‍ ഡി.സി.സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊടികുന്നില്‍ വിഭാഗം യോഗ വേദിക്ക് സമീപം സംഘടിച്ചതോടെ സംഘര്‍ഷമായി.
സംഭവം അറിഞ്ഞ് കൊട്ടാരക്കര പൊലിസ് സ്ഥലത്തെത്തി കൊടികുന്നില്‍ വിഭാഗത്തെ ബലം പ്രയോഗിച്ച് യോഗസ്ഥലത്ത് നിന്ന് മാറ്റിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. കൊടിക്കുന്നിലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ ഏതാനുംപേരും ഐ ഗ്രൂപ്പില്‍പ്പെട്ട ചിലരും എ ഗ്രൂപ്പ് പക്ഷത്തേക്ക് അടുത്തിടെ മാറിയിരുന്നു.
ഇവര്‍ മാറിയതോടെ അണികളിലും കൊഴിഞ്ഞ് പോക്ക് തുടങ്ങി. ഇതിന് തടയിടാന്‍ തന്ത്രങ്ങള്‍ മെനയെന്നുതിനിടയിലാണ് ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ യോഗം. കെ.എസ്.യു തിരഞ്ഞെടുപ്പിലും എ, ഐ വിഭാഗത്തെ തോല്‍പ്പിക്കാന്‍ കൊടിക്കുന്നില്‍ മുരളീധര വിഭാഗങ്ങള്‍ ജില്ലയില്‍ ഒന്നിച്ചിരുന്നു.
കൂടാതെ കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിലെ കൊട്ടാരക്കര മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയാണ് കൊടിക്കുന്നില്‍ എ ഗ്രൂപ്പ് പോര് തുടങ്ങിയത്. കൊടിക്കുന്നില്‍ നിര്‍ദേശിച്ച് അവസാന പട്ടികയില്‍ ഇടം നേടിയ സ്ഥാനാര്‍ഥിയെ പുറംതള്ളി കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയായി വന്ന സവിന്‍സത്യനോട് കൊടിക്കുന്നിലിന് അതൃപ്തിയുണ്ടായിരുന്നു. സവിന്‍ സത്യനുവേണ്ടി പേരിന് മാത്രമുള്ള പ്രചരണമേ നടത്തിയുള്ളൂ. ഇതൊക്കെ എ ഗ്രൂപ്പുകാര്‍ക്ക് കൊടിക്കുന്നിലിനോട് ചെറിയ അമര്‍ഷം അന്നേ നിലനിന്നിരുന്നു. ഇതിനാല്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയെ കുറച്ചു നാളുകളായി എ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് വിളിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എ ഗ്രൂപ്പ് യോഗത്തില്‍ കൊടിക്കുന്നില്‍ അനുകൂലികള്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് ഒരു വിഭാഗം പറഞ്ഞു.
തുടര്‍ന്ന് പൊലിസ് ഇടപെടിലിന് ശേഷം വീണ്ടും യോഗം നടന്നു. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം എ ഷാനവാസ്ഖാന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പ്രതാവര്‍മ്മതമ്പാന്‍, ഇ.മേരിദാസന്‍, കല്ലട രമേശ് എന്നിവരും യോഗത്തിന് എത്തിയിരുന്നു. ഇരു വിഭാഗവും നേതാക്കളേയും അണികളേയും ഒപ്പം നിര്‍ത്താന്‍ വരും നാളുകളില്‍ ശക്തമായി നിലയുറപ്പിക്കുന്നതോടെ കൊട്ടാരക്കരയിലെ ഗ്രൂപ്പ് പോര് മൂര്‍ച്ചിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."