പ്രളയബാധിതരെ സര്‍ക്കാര്‍ അവഹേളിക്കുന്നു;18ന് വില്ലേജ് ഓഫിസ ്മാര്‍ച്ച്
ആലപ്പുഴ: പ്രളയദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യാത്തതിലും നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതില്‍ ബി.എല്‍.ഒമാര്‍ നടത്തുന്ന രാഷ്ട്രീയവല്‍ക്കരണത്തിലും പ്രതിഷേധിച്ച് 18ന് ജില്ലയിലെ വില്ലേജ് ഓഫിസുകളിലേയ്ക്ക് മാര്‍ച്ച് നടത്തുവാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 10,000 രൂപ ജില്ലയിലെ പ്രളയബാധിതര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടും സഹായ വിതരണം പൂര്‍ത്തിയായെന്ന നിലപാടാണ് അധികൃതര്‍ കൈക്കൊള്ളുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രളയം നാശംവിതച്ച സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയും കണക്കെടുപ്പും രാഷ്ട്രീയ പ്രേരിതമായിട്ടാണ് മുന്നോട്ടു പോകുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ കയ്യില്‍നിന്നും ലിസ്റ്റ് വാങ്ങിയുള്ള നടപടികളാണ് പ്രളയാനന്തരം നടക്കുന്നത്.
പ്രളയത്തിനുശേഷം വീടുകളിലേയ്ക്കു മടങ്ങിയ കുട്ടനാട്, ചെങ്ങന്നൂര്‍ ഭാഗങ്ങളിലെ ജനങ്ങള്‍ ദുരിതത്തില്‍ തന്നെയാണ് കഴിയുന്നത്. ദുരിതാശ്വാസ ക്യാംപുകള്‍ പിരിച്ചുവിട്ടശേഷം കൈയ്യൊഴിയുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഈ നിലപാടുകള്‍ക്കെതിരേ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. എടത്വാ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്ത സി.പി.എം-എസ്.എഫ്.ഐ നടപടിയെ ഡി.സി.സി നേതൃയോഗം അപലപിച്ചു. കെ.പി.സി.സി പ്രളയബാധിതര്‍ക്കു നിര്‍മ്മിച്ചു നല്‍കുന്ന 1,000 വീടുകള്‍ക്കായി ഫണ്ട് പിരിവ് നടത്തുവാന്‍ തീരുമാനിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍ ജയപ്രകാശ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. എ. ത്രിവിക്രമന്‍ തമ്പി എന്നിവര്‍ ഓരോ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചു.
കെ.പി.സി.സി പ്രളയപുനരധിവാസ പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിനായി ചേര്‍ന്ന ജില്ലാ നേതൃയോഗം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.ആര്‍ ജയപ്രകാശ്, ബി. ബാബുപ്രസാദ്, ട്രെഷറര്‍ ജോണ്‍സണ്‍ എബ്രഹാം, പഴകുളം മധു, എ.എ ഷുക്കൂര്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, കെ.പി ശ്രീകുമാര്‍, എം.മുരളി, ഡി. സുഗതന്‍, കെ.കെ ഷാജു , എം.എം ബഷീര്‍, പി. നാരായണന്‍കുട്ടി, ബി. ബൈജു, സി.കെ ഷാജി മോഹന്‍, ഇ. സമീര്‍, ഡി. വിജയകുമാര്‍, നെടുമുടി ഹരികുമാര്‍, എന്‍. രവി, ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ്, എം.എന്‍ ചന്ദ്രപ്രകാശ്, ജി. മുകുന്ദന്‍ പിള്ള, എബി കുര്യാക്കോസ് , കെ. സാദിഖ്അലി ഖാന്‍, സുബ്രഹ്മണ്യ ദാസ്, കെ.ആര്‍ മുരളീധരന്‍,മേഘനാഥന്‍, ജി.സഞ്ജീവ് ഭട്ട്, പി.ടി സ്‌കറിയ, ഹസ്സന്‍കനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."