ഏറ്റവും ചൂടുകൂടിയ 15 സ്ഥലങ്ങളില്‍ പതിനൊന്നും ഇന്ത്യയില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ചൂടുകൂടിയ ലോകത്തിലെ 15 സ്ഥലങ്ങളില്‍ പതിനൊന്നും ഇന്ത്യയില്‍. കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ എല്‍ ഡോര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത്. അവശേഷിക്കുന്ന നാല് സ്ഥലങ്ങള്‍ പാകിസ്താനിലാണ്. കാലാവസ്ഥാ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഇന്നലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് രാജസ്ഥാനിലെ ചുരുവിലാണ്. 48.9 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഇവിടെ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. ഇതിനെത്തുടര്‍ന്ന് എല്ലാ ആശുപത്രികളിലും എയര്‍ കണ്ടിഷനറുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നു ചുരു അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് രാംരതന്‍ സോന്‍കരിയ പറഞ്ഞു. റോഡുകളില്‍ വെള്ളം തളിച്ചു ചൂടു കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേനല്‍ചൂടിനു ശമനം വരുത്തുന്ന തെക്കന്‍ തീരപ്രദേശത്തെ മണ്‍സൂണ്‍ ഇന്ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗംഗാനഗര്‍, ഫലോഡി, ബിക്കാനര്‍, കാന്‍പുര്‍, ജയ്‌സാല്‍മീര്‍, നൗഗോങ്, നാര്‍നൗല്‍, ഖജുരാവോ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം ചൂടനുഭവപ്പെടുന്ന മറ്റു സ്ഥലങ്ങള്‍.
65 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടൂതല്‍ ചൂട് രേഖപ്പെടുത്തിയ വേനല്‍ക്കാലമായിരുന്നു ഈ വര്‍ഷത്തേത്. സാധാരണഗതിയില്‍ ശരാശരി 131. 5 മില്ലിമീറ്റര്‍ വേനല്‍മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 99 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇത്തവണ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."