HOME
DETAILS
MAL
സിറിയന്‍ യുദ്ധം നിര്‍ത്തണം: ട്രംപ്
backup
June 03 2019 | 17:06 PM
വാഷിങ്ടണ്‍: സിറിയയും റഷ്യയും ഇദ്‌ലിബില്‍ ബോംബിടുന്നത് നിര്‍ത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സിറിയയിലെ ഇദ്‌ലിബില്‍ എണ്ണമറ്റ നിരപരാധികളാണ് മരിച്ചുവീഴുന്നത്. ഈ ക്രൂരത ലോകം കണ്ടുകൊണ്ടിരിക്കുകയാണ്.
എന്തിനാണിത്. എന്താണിതുകൊണ്ട് നിങ്ങള്‍ക്കു കിട്ടുക- ട്രംപ് ട്വിറ്ററില്‍ ചോദിച്ചു.
സിറിയന്‍-റഷ്യന്‍ ബോംബാക്രമണത്തെ തുടര്‍ന്ന് മൂന്നു ലക്ഷം പേര്‍ അഭയാര്‍ഥികളായി തുര്‍ക്കി അതിര്‍ത്തിയിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. ഇദ്‌ലിബില്‍ അവസാനം നടന്ന ആക്രമണത്തില്‍ 950 പേര്‍ കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."