ഏലം രജിസ്‌ട്രേഷന്‍ വൈകുന്നു; കോണ്‍ഗ്രസ് സമരത്തിലേക്ക്
തൊടുപുഴ: ഏലം കര്‍ഷകര്‍ക്ക് സി.ആര്‍ (കാര്‍ഡമം രജിസ്‌ട്രേഷന്‍ )പുതുക്കി നല്‍കുമെന്ന എല്‍.ഡി.എഫിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് നാല്‍പതിനായിരത്തിലധികം ഏലം കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു .
ഓരോ വര്‍ഷവും സി.ആര്‍ പുതുക്കുന്നതിന് പകരമായി എട്ടു വര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യാതൊരു തുടര്‍നടപടിയും ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കൃഷി വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും തര്‍ക്കം കാരണം പുതുക്കിയ മാനദണ്ഡങ്ങള്‍ ഇതുവരെ ഉത്തരവായി ഇറങ്ങിയിട്ടില്ല. ഏലം കൃഷി ചെയ്യുന്ന ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനും മരങ്ങളുടെ അവകാശം വനം വകുപ്പിനുമാണ്.
ഏലം ഉള്‍പ്പെടെ 52 ഇനം വിളകള്‍ സ്‌പൈസസ് ബോര്‍ഡിന്റെ കീഴിലായതിനാല്‍ കൃഷിവകുപ്പിനു സി. ആറിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ അവകാശമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം. കാലാവധി ദീര്‍ഘിപ്പിച്ചു സി.ആര്‍ സംബന്ധിച്ചു സര്‍ക്കാരില്‍ നിന്നും കൂടുതല്‍ വ്യക്തതയുള്ള ഉത്തരവിറങ്ങിയാല്‍ മാത്രമേ സി.ആര്‍ പുതുക്കി നല്‍കാന്‍ സാധിക്കൂ എന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട് .പുതുക്കിയ ഫീസ് ,മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ചും റവന്യൂ വകുപ്പിന് സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല .
ഏലം കര്‍ഷകനാണെന്നു തെളിയിക്കുന്ന ഏക രേഖയാണ് സി.ആര്‍. മുന്‍പ് സി.ആര്‍. കൈവശമുള്ളവര്‍ ഓരോ വര്‍ഷവും ഏക്കറിന് 30 രൂപ ഫീസടച് രേഖകള്‍ സഹിതം വില്ലേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മൂന്നു മാസത്തിനു ശേഷമേ താലൂക്ക് ഓഫീസില്‍ നിന്നും സി.ആര്‍. അനുവദിച്ചിരുന്നുള്ളു .
വിളവെടുപ്പ് സീസണ്‍ പൂര്‍ത്തിയായിട്ടും സി.ആര്‍. രേഖകള്‍ കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനാല്‍ ഏലക്കയുടെ വിപണനവും കൈമാറ്റവും പ്രതിസന്ധിയിലായിരിക്കുകയാണ് .
ഉടന്‍ സി.ആര്‍ നല്‍കുന്നതിനുള്ള ആശയകുഴപ്പം മാറ്റി ഇത് നല്കുന്നില്ലെങ്കില്‍ വമ്പിച്ച കര്‍ഷക സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."