സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍
പെരുമ്പാവൂര്‍: സ്വര്‍ണാഭരണങ്ങളും പണവും മോഷണം നടത്തിയ കേസില്‍ പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി വെള്ളിമറ്റത്തില്‍ വീട്ടില്‍ ബോള്‍ട്ട് ബിജു എന്നു വിളിക്കുന്ന ബിജു (49) കോട്ടയം സ്വദേശി പാറയില്‍ വീട്ടില്‍ ഹരിഗോവിന്ദന്‍ (54) എന്നിവരെ കോടനാട് പൊലിസ് അറസ്റ്റ് ചെയ്തു. കൂവപ്പടി മദ്രാസ് കവല ഭാഗത്ത് വീട് കുത്തിത്തുറന്ന് ഒന്നര പവന്റ സ്വര്‍ണ മാലയും മൊബൈല്‍ ഫോണും, കയ്യൂത്തിയാല്‍ പള്ളിക്ക് സമീപമുള്ള വീട്ടില്‍ കയറി നാലര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും കുറിച്ചിലക്കോട് ഭാഗത്തെ വീട് കുത്തി തുറന്ന് രണ്ടര ലക്ഷം രൂപയും മോഷണം നടത്തിയ പ്രതികളാണ് പിടിയിലായത്. പകല്‍ സമയം മോട്ടോര്‍ സൈക്കിളില്‍ കറങ്ങി നടന്ന് ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടുപിടിച്ച് രാത്രി കാലങ്ങളില്‍ വീടിന്റ പൂട്ട് തകര്‍ത്ത് അകത്തു കയറി മോഷണം നടത്തുകയായിരുന്നു പതിവ്. വര്‍ഷങ്ങളായി മോഷണം ചെയ്ത് പിടിക്കപ്പെടാതെ കഴിഞ്ഞു വന്ന പ്രതികളെ ജില്ലാ പൊലീസ് മേധവിയുടെ നിര്‍ദേശാനുസരണം പെരുമ്പാവൂര്‍ ഡിവൈ.എസ് പി.ജി.വേണുവിന്റെ മേല്‍ നോട്ടത്തില്‍ കോടനാട് എസ്.ഐ ആര്‍ രാജേഷ് രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് സൈബര്‍ സെല്ലിന്റ സഹായത്തോടെ വലയിലാക്കിയത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും തൊടുപുഴ, കോട്ടപ്പടി, കുറുപ്പംപടി, എന്നീ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ആള്‍ താമസമില്ലാത്ത വീടുകള്‍ കുത്തി തുറന്ന് മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ പറഞ്ഞു.
കുറുപ്പംപടി ചെറുകുന്നം ഭാഗത്ത് നിന്ന് 41 പവന്‍ സ്വര്‍ണ്ണവും, കൊമ്പനാട് ഭാഗത്ത് നിന്ന് 23 പവന്‍ സ്വര്‍ണ്ണവും, പയ്യാല്‍ ഭാഗത്ത് നിന്ന് 6 പവന്‍ സ്വര്‍ ണ്ണവും, പനച്ചിയം ഭാഗത്ത് നിന്ന് 7 പവന്‍ സ്വര്‍ണ്ണവും വളയന്‍ചിറങ്ങര ഭാഗത്ത് നിന്ന് 21 പവന്‍ സ്വര്‍ണ്ണവും കോട്ടപ്പടി ഭാഗത്ത് നിന്ന് 22 പവന്‍ സ്വര്‍ ണ്ണവും തൊടുപുഴ ഭാഗത്ത് നിന്ന് 24 പവന്‍ സ്വര്‍ണ്ണവും മോഷണം നടത്തിയ കേസിലെ പ്രതികളാണ്. കുറുംപ്പംപടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ് .ഐ ബാബു കെ.എ, എസ്.ഐമാരായ ബഷീര്‍, ബാബു കെ.കെ, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ദേവസി, രവിക്കുട്ടന്‍, ലാല്‍ജി സിവില്‍ പൊലിസ് ഓഫീസര്‍മാരായ നജാഷ്, സാബു, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."